100 കിടക്കകളോടെ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ക്രിറ്റിക്കൽ കെയർ വിഭാഗം കൂടുതൽ സജ്ജം ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ നവീകരിച്ച ടോക്സിക്കോളജി യൂണിറ്റിന്റെയും സ്നേയ്ക് ബൈറ്റ് യൂണിറ്റിന്റെയും ഉദ്ഘാടനം കൽപ്പറ്റ എം എൽ എ അഡ്വ. ടി. സിദ്ദിഖ് നിർവഹിച്ചു.ഒപ്പം ആരംഭിച്ച അത്യാഹിത വിഭാഗം തീവ്ര പരിചരണ വിഭാഗത്തിന്റെ ഉദ്ഘാടനം വയനാട് ജില്ലാ കളക്ടർ ഡോ. രേണു രാജ് ഐ എ എസ് നിർവഹിച്ചു. ഇതോടെ ജില്ലയിൽ 100 ബെഡ്ഡുകളുള്ള ഏക ഐ സി യു ആൻഡ് ക്രിട്ടിക്കൽ കെയർ യൂണിറ്റായി ഡോ മൂപ്പൻസ് മെഡിക്കൽ കോളേജ് ക്രിറ്റിക്കൽ കെയർ വിഭാഗം മാറി. കേരളത്തിൽ നിപ്പാ രോഗ നിർണ്ണയത്തിലും തുടർന്നുള്ള രോഗ നിയന്ത്രണത്തിലും ഗണ്യമായ പങ്ക് വഹിച്ച ഡോ. അനൂപ് കുമാറിന്റെ മേൽനോട്ടത്തിൽ പാമ്പിൻ വിഷ ചികിത്സയും മറ്റ് വിഷബാധയേറ്റവർക്കുള്ള ആധുനിക ടോക്സിക്കോളജി സെന്ററും ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ക്രിറ്റിക്കൽ കെയർ വിഭാഗത്തിൽ കൂടുതൽ സജ്ജമാണ്. എക്സിക്യൂട്ടീവ് ട്രസ്റ്റീ യു ബഷീർ, ആസ്റ്റർ ഡി എം ഹെൽത്ത് കെയർ എക്സിക്യൂട്ടീവ് ഡയറക്ടർ ടിജെ വിൽസൺ, ഡീൻ ഡോ. ഗോപകുമാരൻ കർത്താ, മെഡിക്കൽ സൂപ്രണ്ട് ഡോ. മനോജ് നാരായണൻ, ആസ്റ്റർ നോർത്ത് കേരളാ ക്രിറ്റിക്കൽ കെയർ ഡയറക്ടർ ഡോ. അനൂപ് കുമാർ, ഡെപ്യൂട്ടി, ഡെപ്യൂട്ടി ജനറൽ മാനേജർ സൂപ്പി കല്ലങ്കോടൻ, അസിസ്റ്റന്റ് ജനറൽ മാനേജർ ഡോ. ഷാനവാസ് പള്ളിയാൽ എന്നിവർ ചടങ്ങിന് സാക്ഷ്യം വഹിച്ചു. ക്രിറ്റിക്കൽ കെയർ വിഭാഗം ഹെൽപ് ലൈൻ നമ്പർ 8111881234.
മേപ്പാടി: ഡോ.മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി സംഘടിപ്പിച്ച വാർഷിക കായികമേള കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ ഡോ. ലാൽ പ്രശാന്ത് എം എൽ ന്റെ സാന്നിധ്യത്തിൽ മുൻ ഇന്ത്യൻ...
ബത്തേരി : പുതുക്കിപ്പണിത നമ്പിക്കൊല്ലി സെന്റ് മേരീസ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയുടെ വിശുദ്ധ മൂറോനാലുള്ള കൂദാശയും, വിശുദ്ധ ദൈവമാതാവിന്റെ ഓർമപെരുന്നാളും ജനുവരി 15 മുതൽ 18...
മാനന്തവാടി: മിനിലോറിയിലിടിച്ച് ബൈക്ക് പൂർണമായും തകർന്നിട്ടും യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു.എടവക വീട്ടിച്ചാൽ ഉത്ത വീട്ടിൽ മിഥ്ലാജ് (21) നാണ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്. മാനന്തവാടി വള്ളിയൂർക്കാവ് റോഡിൽ...
പനമരം: വീടിന്റെ ടെറസിന് മുകളിൽ കഞ്ചാവ് ചെടികൾ നട്ടു വളർത്തിയ കേസിൽ ഒരാൾ പിടിയിൽ. ചെറുകാട്ടൂർ പരക്കുനി, ബീരാളി വീട്ടിൽ യൂനസ് (45)നെയാണ് ജില്ലാ ലഹരി വിരുദ്ധ...
അങ്കമാലി: സാധാരണക്കാർക്ക് മിതമായ നിരക്കിൽ അത്യാധുനിക ശസ്ത്രക്രിയ ചികിത്സകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിൽ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് 'മെഗാ സർജിക്കൽ ക്യാമ്പയിൻ'...
കൽപ്പറ്റ: ടെക്നിക്കൽ ഹൈസ്കൂൾ മാനന്തവാടിയുടെ നേതൃത്വത്തിൽ മൂന്നു ദിവസങ്ങളിലായി വയനാട് ജില്ലാ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന 41 മത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായികമേളയ്ക്ക് തുടക്കം കുറിച്ചു....