.
കണിയാമ്പറ്റ:മൺസൂൺ മഴയുടെ സ്വഭാവം, കാലാവസ്ഥ മാറ്റങ്ങൾ, ദിനാവസ്ഥ വിവരശേഖരണം, വിവര വിശകലനം എന്നിവയെ കുറിച്ച് വിദ്യാർഥികളിൽ അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ കണിയാമ്പറ്റ ജി.എച്ച്.എസ് എസിൽ എസ്.എസ്.കെ വയനാട് സംഘടിപ്പിച്ച ‘മൺസൂണും കുട്ട്യോളും’ എന്ന ഏകദിന ജില്ലാതല ശിൽപശാല വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയതു.
കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കമല രാമൻ അധ്യക്ഷത വഹിച്ചു. സെന്റ് മേരീസ് കോളേജ് എച്ച്.എസ്.എസ് അധ്യാപകൻ രജീഷ് പദ്ധതി വിശദീകരിച്ചു. എം എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ ഡെവലപ്മെന്റ് കോ-ഓർഡിനേറ്റർ ഗിഗൻ ജി യും പ്രോജക്ട് കോ-ഓർഡിനേറ്റർ അഞ്ജലി സി ബോസും ശിൽപശാല നയിച്ചു. എസ് എസ്,കെ ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ വി അനിൽ കുമാർ, ജില്ലാ പ്രോഗ്രാം ഓഫീസർ കെ ആർ രാജേഷ്, ജി.എച്ച്.എസ്.എസ് കണി യാമ്പറ്റ പ്രിൻസിപ്പാൾ സുജാത ടീച്ചർ, ബി,പി.സി എ കെ ഷിബു തുടങ്ങിയവർ പങ്കെടുത്തു.
വയനാട് ജില്ലയിൽ 9 സ്കൂളുകളിലാണ് കേരള സ്കൂൾ വെതർ സ്റ്റേഷൻ സ്ഥാപിച്ചിട്ടുള്ളത്. ഓരോ സ്കൂളിൽ നിന്നും രണ്ട് വിദ്യാർഥികളെ പങ്കെടുപ്പിച്ചുകൊണ്ടാണ് ഈ ശില്പശാല സംഘടിപ്പിച്ചത്.
മേപ്പാടി: ഡോ.മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി സംഘടിപ്പിച്ച വാർഷിക കായികമേള കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ ഡോ. ലാൽ പ്രശാന്ത് എം എൽ ന്റെ സാന്നിധ്യത്തിൽ മുൻ ഇന്ത്യൻ...
ബത്തേരി : പുതുക്കിപ്പണിത നമ്പിക്കൊല്ലി സെന്റ് മേരീസ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയുടെ വിശുദ്ധ മൂറോനാലുള്ള കൂദാശയും, വിശുദ്ധ ദൈവമാതാവിന്റെ ഓർമപെരുന്നാളും ജനുവരി 15 മുതൽ 18...
മാനന്തവാടി: മിനിലോറിയിലിടിച്ച് ബൈക്ക് പൂർണമായും തകർന്നിട്ടും യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു.എടവക വീട്ടിച്ചാൽ ഉത്ത വീട്ടിൽ മിഥ്ലാജ് (21) നാണ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്. മാനന്തവാടി വള്ളിയൂർക്കാവ് റോഡിൽ...
പനമരം: വീടിന്റെ ടെറസിന് മുകളിൽ കഞ്ചാവ് ചെടികൾ നട്ടു വളർത്തിയ കേസിൽ ഒരാൾ പിടിയിൽ. ചെറുകാട്ടൂർ പരക്കുനി, ബീരാളി വീട്ടിൽ യൂനസ് (45)നെയാണ് ജില്ലാ ലഹരി വിരുദ്ധ...
അങ്കമാലി: സാധാരണക്കാർക്ക് മിതമായ നിരക്കിൽ അത്യാധുനിക ശസ്ത്രക്രിയ ചികിത്സകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിൽ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് 'മെഗാ സർജിക്കൽ ക്യാമ്പയിൻ'...
കൽപ്പറ്റ: ടെക്നിക്കൽ ഹൈസ്കൂൾ മാനന്തവാടിയുടെ നേതൃത്വത്തിൽ മൂന്നു ദിവസങ്ങളിലായി വയനാട് ജില്ലാ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന 41 മത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായികമേളയ്ക്ക് തുടക്കം കുറിച്ചു....