ജോയിന്റ് വോളണ്ടറി ആക്ഷന്‍ ഫോര്‍ ലീഗല്‍ ആള്‍ട്ടര്‍നേറ്റീവ്‌സ്- ജ്വാല സില്‍വര്‍ ജൂബിലി ഉദ്ഘാടനവും ബേബി പോള്‍ സ്മാരക അവാര്‍ഡ് ദാനവും നടത്തി.

കല്‍പ്പറ്റ:-പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളുടെ ഉന്നമനത്തിനും ശാക്തീകരണത്തിനുമായി പ്രവര്‍ത്തിച്ചുവരുന്ന സന്നദ്ധ സംഘടനയായ ജ്വാലയുടെ സില്‍വര്‍ ജൂബിലി ഉദ്ഘാടനവും ജ്വാലയുടെ സ്ഥാപക ഡയറക്ടറായിരുന്ന ബേബി പോളിന്റെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പുരസ്‌കാര ദാനവും കല്‍പറ്റ നിയോജകമണ്ഡലം എം.എല്‍.എ ടി.സിദ്ദിഖ് നിര്‍വഹിച്ചു.സാമൂഹ്യ പ്രവര്‍ത്തകനായ പി.എ റഷീദാണ് അവാര്‍ഡ് ജേതാവ്.5001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. തുടര്‍ന്ന് നടന്ന ചടങ്ങില്‍ സംരംഭകത്വ വികസന പദ്ധതിയുടെ ഉദ്ഘാടനം ജില്ല വനിതാ ശിശു വികസന ഓഫീസര്‍ വി.സി സത്യന്‍ നിര്‍വഹിച്ചു., സന്നദ്ധ സംഘടനാ പ്രവര്‍ത്തര്‍ക്കായി സന്നദ്ധ സാമൂഹ്യ പ്രവര്‍ത്തന മേഖലയിലെ പുതിയ വെല്ലുവിളികളും സാധ്യതകളും എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. ബോബിപോള്‍ അനുസ്മരണ സമിതി കണ്‍വീനര്‍ ഫിലിപ്പോസ് വി അധ്യക്ഷത വഹിച്ചു. ജീവന്‍ ജ്യോതി ഡയറക്ടര്‍ പി.എം പത്രോസ് അനുസ്മരണ പ്രഭാഷണം നടത്തി. ജ്വാല പ്രസിഡന്റ് പി.സി ജോസ്, രാസ്ത ഡയറക്ടര്‍ ടി.കെ ഓമന, കാരിത്താസ് ഇന്ത്യ മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. വര്‍ഗീസ് മറ്റമന,ഊര് ചാരിറ്റബിള്‍ സൊസൈറ്റി ഡയറക്ടര്‍ അമ്മിണി കെ, നീതിവേദി അംഗം ഫ. സ്റ്റീഫന്‍ മാത്യു, സി വൈ ടി ഡയറക്ടര്‍ ജയശ്രീ കെ, വിമന്‍സ് വോയ്‌സ് പ്രസിഡന്റ് സുലോചന രാമകൃഷ്ണന്‍, ജ്വല ഡയറക്ടര്‍ സി കെ ദിനേശന്‍, ലില്ലി തോമസ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഗുണമേന്മയുള്ള പ്രാഥമിക വിദ്യാഭ്യാസം നാടിന് കരുത്താകും: മന്ത്രി വി.ശിവന്‍കുട്ടി
Next post ‘മൺസൂണും കുട്ട്യോളും’ ഏകദിന ജില്ലാതല ശിൽപശാല സംഘടിപ്പിച്ചു
Close

Thank you for visiting Malayalanad.in