ഗുണമേന്മയുള്ള പ്രീ പ്രൈമറി വിദ്യാഭ്യാസം നാടിന് കരുത്താകുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. വടുവന്‍ചാല്‍ ജി.എച്ച്.എസ്. സ്കൂളില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ വൈജ്ഞാനികവും, സാമൂഹികവും, വൈകാരികവുമായ വികസനമാണ് ഗുണനിലവാരമുള്ള വിദ്യഭ്യാസത്തിലൂടെ ലക്ഷ്യമിടുന്നത്. അക്കാദമിക് പ്രവര്‍ത്തനങ്ങളിലും മറ്റ് പ്രവര്‍ത്തനങ്ങളിലും വടുവന്‍ചാല്‍ സ്കൂള്‍ നടത്തുന്ന ഇടപെടല്‍ അഭിനന്ദനീയമാണ്.
കാര്‍ബണ്‍ ന്യൂട്രല്‍ വിദ്യാലയം എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി അമ്പത് വ്യത്യസ്ത ഇനങ്ങള്‍ ഉള്‍പ്പെട്ട ബാംബു പാര്‍ക്ക്, പ്രീ പ്രൈമറി ഗണിത പാര്‍ക്ക്, വണ്‍ സ്റ്റുഡന്റ് വണ്‍ ഇവന്റ് പദ്ധതിയുടെ ഭാഗമായ സ്പോര്‍ട്സ് അക്കാദമി, പി.ടി.എ യുടെ നേതൃത്വത്തില്‍ തുടങ്ങിയ സ്കൂള്‍ ബസ്സ് സര്‍വീസ്, സ്കൂള്‍ വെബ്സൈറ്റ് എന്നിവയുടെയും ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു. ചടങ്ങില്‍ പത്താം ക്ലാസ് പരീക്ഷയില്‍ നൂറ് ശതമാനം വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.
ഐ.സി ബാലകൃഷ്ണന് എം.എല്‍.എ അധ്യക്ഷതവഹിച്ചു. വടുവന്‍ചാല്‍ ജി.എച്ച്.എസ്. എസ് പ്രിന്‍സിപ്പാള്‍ കെ.വി മനോജ് പദ്ധതി വിശദീകരിച്ചു. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍, ജില്ലാ പഞ്ചായത്ത് ഡിവിഷന് മെമ്പര്‍ സീത വിജയന്, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എ.എസ് വിജയ, അമ്പലവയല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഹഫ്സത്ത്, മൂപ്പൈനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.കെ റഫീക്ക്, അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ എം.യു ജോര്‍ജ്, കോഴിക്കോട് ആര്.ഡി.ഡി. എം സന്തോഷ് കുമാര്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം ജില്ലാ കോര്‍ഡിനേറ്റര്‍ ഷിവി കൃഷ്ണന്, ബത്തേരി എ.ഇ.ഒ ജോളിയാമ്മ മാത്യു, പ്രിന്‍സിപ്പാള്‍ എം. മീന കുമാരി,പി .ടി .എ പ്രസിഡന്റ് എ സന്തോഷ് കുമാര്‍, തുടങ്ങിയവര്‍ സംസാരിച്ചു.
കൽപ്പറ്റ:- വയനാട് ജില്ലയിൽ കോൺഗ്രസ് നടത്തുന്ന തിരഞ്ഞെടുപ്പ് മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്താൻ കേരളത്തിൻ്റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ജില്ലയിൽ...
. മേപ്പാടി: രണ്ട് വയസ്സുകാരൻ വിഴുങ്ങിയ അഞ്ച് ബാറ്ററികൾ സമയബന്ധിതമായ എൻഡോസ്കോപ്പി നടപടിയിലൂടെ വിജയകരമായി പുറത്തെടുത്ത് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഗാസ്ട്രോ എന്ററോളജി വിഭാഗം കുട്ടിയുടെ...
മുഴുവന്‍ വീടുകളും പൂര്‍ത്തിയാക്കി ജനങ്ങള്‍ക്ക് നല്കിയ വാക്കുപാലിക്കും കല്‍പ്പറ്റ: ചൂരല്‍-മുണ്ടക്കൈ ഉരുള്‍ദുരന്തബാധിതര്‍ക്കായുള്ള കോണ്‍ഗ്രസ് ഭവനപദ്ധതിക്കായി ഏറ്റെടുത്ത കുന്നമ്പറ്റയിലെ ഭൂമിയില്‍ കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ്...
- നിരവധി മോഷണ കേസുകളില്‍ പ്രതിയായ പി. സരുണിനെയാണ് ഗാനമേളക്കിടെ പിടികൂടിയത് മീനങ്ങാടി: മോഷ്ടിച്ച ബൈക്കുകളില്‍ കറങ്ങി വിവിധ സ്ഥാപനങ്ങളില്‍ മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവിനെ സാഹസികമായി...
റിപ്പോർട്ട്: ദേവദാസ്. തൃശൂർ: കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ നടക്കുന്ന 64-ാമത് കേരള സ്കൂൾ കലോത്സവം - കലോൽസവം 2026 - മുഖ്യമന്ത്രി പിണറായി വിജയൻ ,...
മേപ്പാടി: ഡോ.മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി സംഘടിപ്പിച്ച വാർഷിക കായികമേള കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ ഡോ. ലാൽ പ്രശാന്ത് എം എൽ ന്റെ സാന്നിധ്യത്തിൽ മുൻ ഇന്ത്യൻ...