ജനസുരക്ഷാ ക്യാമ്പയിൻ : 100 ശതമാനം കുടുംബങ്ങളെയും ഉള്‍പ്പെടുത്തിയ നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിനെ ആദരിച്ചു

ജനസുരക്ഷാ ക്യാമ്പയിനിന്റെ കീഴില്‍ 100 ശതമാനം കുടുംബങ്ങളെയും ഉള്‍പ്പെടുത്തിയ നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിനെ ജില്ലാ കലക്ടര്‍ ഡോ.രേണു രാജ് മൊമന്റോ നല്‍കി ആദരിച്ചു. നേട്ടം കൈവരിക്കാന്‍ മുന്‍കൈ എടുത്ത നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്തിനെയും ഭരണ സമിതി അംഗങ്ങളെയും കലക്ടര്‍ അഭിനനന്ദിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷ് വൈസ് പ്രസിഡന്റ് ഉസ്മാന്‍, വാര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ മൊമന്റോ ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍ പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. നബാര്‍ഡ് എ.ജി.എം വി. ജിഷ, ലീഡ് ബാങ്ക് ജില്ലാ മാനേജര്‍ ബിബിന്‍ മോഹന്‍, ഫിനാന്‍ഷ്യല്‍ ലിറ്ററസി കൗണ്‍സിലര്‍ വി. സിന്ധു എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post പ്ലസ്‌വണ്‍ പ്രവേശനം – അധിക ബാച്ചും അധിക സീറ്റും ഉറപ്പ് വരുത്തണം: ടി. സിദ്ധിഖ് എം.എല്‍.എ
Next post ഗുണമേന്മയുള്ള പ്രാഥമിക വിദ്യാഭ്യാസം നാടിന് കരുത്താകും: മന്ത്രി വി.ശിവന്‍കുട്ടി
Close

Thank you for visiting Malayalanad.in