വീടിൻ്റെ കോൺക്രീറ്റ് പലക പറിക്കുന്നതിനിടെ സൺഷെയ്‌ഡ് ഇളകി വീണ് അതിഥി തൊഴിലാളി മരിച്ചു

മാനന്തവാടി:
നിർമാണത്തിലിരിക്കുന്ന വീടിന്റെ പലക പറിക്കുന്നതിനിടെ സൺഷെയ്‌ഡ് ഇളകി വീണ് അതിഥി തൊഴിലാളി മരിച്ചു. പശ്ചിമബംഗാൾ ജൽപായ്‌ഗുരി ചുരഭന്ദറിലെ ഭങ്കമാലി സ്വപൻ റോയി (23) ആണ് മരിച്ചത്. മഹേന്ദ്രനാഥ് റോയിയുടെ മകനാണ്. തിങ്കളാഴ്ച രാവിലെ 8.45-ഓടെയായിരുന്നു അപകടം. വെൺമണിയിലെ പാറയ്ക്കൽ വത്സയുടെ വീട്ടിലെ പ്രവൃത്തിക്കാണ് സ്വപൻ റോയ് എത്തിയത്. മുകളിലിരുന്ന് ജോലി ചെയ്യുന്നതിനിടെ താഴേക്ക് വീണ സ്വപൻ റോയിയുടെ വയറിന് മുകളിലേക്ക് സൺഷെയ്‌ഡും ഇളകി വീണു. പുറത്ത് കാര്യമായ പരിക്കില്ലെങ്കിലും ആന്തരിക അവയവങ്ങൾക്ക് സാരമായ ക്ഷതമേറ്റിരുന്നു. ഉടൻ തന്നെ മാനന്തവാടിയിലെ വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ നടത്തും.

Leave a Reply

Your email address will not be published. Required fields are marked *

Previous post കൈക്കൂലി വാങ്ങുന്നതിനിടെ സെൻട്രൽ ജി.എസ്.ടി. എസ്.പി. വിജിലൻസ് പിടിയിൽ
Next post വയനാട്ടിൽ എം.എസ്‌ എഫ്. .പ്രവർത്തകർ വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയെ കരിങ്കൊടി കാണിച്ചു.
Close

Thank you for visiting Malayalanad.in