വയനാട്ടിൽ കൈക്കൂലി വാങ്ങുന്നതിനിടെ സെൻട്രൽ ജി.എസ്.ടി. എസ്.പി. വിജിലൻസ് പിടിയിൽ. സെൻട്രൽ ടാക്സ് ആൻ്റ് സെൻട്രൽ എക്സൈസ് എസ്.പി. പ്രവീന്ദർ സിംഗിനെയാണ് വിജിലൻസ് ഡി.വൈ.എസ്.പി, സിബി തോമസും സംഘവും അറസ്റ്റ് ചെയ്തത്. കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിന് എതിർവശം മജസ്റ്റിക്കിൽ വെച്ച് കരാറുകാരനിൽ നിന്ന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്.
കുഴി നിലം സ്വദേശിയായ കരാറുകാരനിൽ നിന്നാണ് പ്രവീന്ദർ സിംഗ് കൈക്കൂലി വാങ്ങിയത് . ഐ.ടി.സി.കിഴിവിന് അർഹനല്ലന്നും 10 ലക്ഷം രൂപയും പലിശയും ഉടൻ അടക്കണമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.. മൂന്ന് ലക്ഷം നൽകിയാൽ നികുതിയിൽ നിന്ന് ഒഴിവാക്കാമെന്നും വാഗ്ദാനം ചെയ്തു. ഇതു പ്രകാരം കരാറുകാരൻ വിജിലൻസിൽ പരാതി നൽകിയ ശേഷം ഒരു ലക്ഷം രൂപയുമായി എത്തുകയായിരുന്നു
വിജിലൻസ് ഡി.വൈ.എസ് പി. സിബി തോമസ്, ഇൻസ്പെക്ടർ ടി മനോഹരൻ, എ.യു..ജയപ്രകാശ്,
എ.എസ്.ഐ. പ്രമോദ്, ജോൺസൺ, സുരേഷ്, എസ്.സി.പി ഒ ബാലൻ, അജിത്ത്, ഷാജഹാൻ, സുബിൻ, ശ്രീജി, എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...
ബത്തേരി: കാട്ട്പോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓർക്കടവ് പുനത്തിൽ പ്രേമകുമാരി (54) ആണ് പരിക്കേറ്റത് പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് പോകുമ്പോഴാണ്...