പോൾസൺ കൂവക്കലും ബി സുരേഷ് ബാബുവും കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ടുമാരായി ചുമതലയേറ്റു.

കോൺഗ്രസ് പുന: സംഘടനയിൽ നിയമിക്കപ്പെട്ട കല്‍പ്പറ്റ, വൈത്തിരി ബ്ലോക്ക് പ്രസിഡണ്ടുമാര്‍ ചുമതലയേറ്റു.
ഡി.സി.സി.ഓഫീസിലായിരുന്നു പരിപാടി.
കെ.പി.സി.സിയുടെ പുനഃസംഘടനയുടെ ഭാഗമായി പുതുതായി തെരെഞ്ഞെടുക്കപ്പെട്ട കല്‍പ്പറ്റ ബ്ലോക്ക് പ്രസിഡണ്ട് ബി. സുരേഷ് ബാബു, വൈത്തിരി ബ്ലോക്ക് പ്രസിഡണ്ട് പോള്‍സണ്‍ കൂവക്കല്‍ എന്നിവര്‍ക്ക് ഡി.സി.സി. ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ ചാര്‍ജ് കൈമാറി. ചാര്‍ജ് കൈമാറ്റ ചടങ്ങ് കെ.പി.സി.സി. വര്‍ക്കിങ് പ്രസിഡണ്ട് അഡ്വ. ടി. സിദ്ദിഖ് എം.എല്‍.എ. നിര്‍വഹിച്ചു. യോഗം ഡി.സി.സി. പ്രസിഡണ്ട് എന്‍.ഡി. അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി. മെമ്പര്‍ പി.പി. ആലി അദ്ധ്യക്ഷനായിരുന്നു. കെ.പി.സി.സി. എക്‌സിക്യൂട്ടീവ് മെമ്പര്‍ കെ.എല്‍. പൗലോസ്, കെ.പി.സി.സി. മെമ്പര്‍ കെ.ഇ. വിനയന്‍, കെ.വി. പോക്കര്‍ ഹാജി, അഡ്വ. ടി.ജെ. ഐസക്ക്,വി.എ. മജീദ്, മാണി ഫ്രാന്‍സിസ് ഡി.സി.സി. ഭാരവാഹികളായ ഒ.വി. അപ്പച്ചന്‍, എം.എ. ജോസഫ്, ബിനു തോമസ്, നജീബ് കരണി, പി. ശോഭനകുമാരി, ജി. വിജയമ്മ ടീച്ചര്‍, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് ജിനി തോമസ്, സേവാ ദള്‍ ജില്ലാ ചെയര്‍മാന്‍ സജീവന്‍ മടക്കിമല, ഇ.വി. അബ്രഹാം, ആര്‍. രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post എം.ഡി.എം.എയുമായി യുവാവ് എക്സൈസ് പിടിയിൽ.
Next post സംഘടിത ആക്രമണങ്ങൾക്കെതിരെ കെ.സി.വൈ.എം മാനന്തവാടി രൂപത പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു
Close

Thank you for visiting Malayalanad.in