എം.ഡി.എം.എയുമായി യുവാവ് എക്സൈസ് പിടിയിൽ.

എം.ഡി., എം.എ. കൈവശം വച്ച മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ പുൽപ്പറമ്പിൽ വീട്ടിൽ ഹാനി മാഹിൻ . പി എം (29) എന്നയാളെ കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.ഷറഫുദ്ദിനും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തു. താഴെ മുട്ടിൽ ഭാഗത്ത് വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളുടെ ബാഗിൽ നിന്നും 9.34 ഗ്രാം എം.ഡി.എം എ കണ്ടെത്തി. ടിയാന്റെ KL07 N7445 നമ്പർ യമഹ ബൈക്കും കസ്റ്റഡിയിലെടുത്തു. പ്രതിയെയും തൊണ്ടിമുതലും ബഹു : കൽപ്പറ്റ കോടതിയിൽ ഹാജരാക്കി . പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ ഷിജു എം സി സിവിൽ എക്സൈസ് ഓഫീസർമാരായ മനു.കെ , പിന്റോ ജോൺ , മിഥുൻ കെ., വനിതാ സിവിൽ ഓഫീസറായ സൂര്യ കെ .വി എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിലായി
Next post പോൾസൺ കൂവക്കലും ബി സുരേഷ് ബാബുവും കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ടുമാരായി ചുമതലയേറ്റു.
Close

Thank you for visiting Malayalanad.in