കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിലായി

പുൽപള്ളി : കർണാടക അതിർത്തിയായ പെരിക്കല്ലൂർ,കബനി തീര മേഖലകളിൽ എക്സൈസ് നടത്തിയ പരിശോധനകളിൽ കഞ്ചാവ് കൈവശം വെച്ച് കടത്തികൊണ്ടുവന്ന കുറ്റത്തിന് സുൽത്താൻ ബത്തേരി കരടിപ്പാറ ദേശത്ത് നൊട്ടത്ത് വീട്ടിൽ സുഹൈൽ (23 ), കരടിപ്പാറ കിഴക്കേതിൽ വീട്ടിൽ അൻഷാദ് (24). എന്നയാളെയും , സുൽത്താൻ ബത്തേരി എക്സൈസ് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ വി.എ. ഉമ്മറും പാർട്ടിയും കൂടി അറസ്റ്റ് ചെയ്തു. 52 ഗ്രാം കഞ്ചാവ് പ്രതികളിൽ നിന്നും പിടികൂടി. പ്രതികൾക്ക് പുൽപള്ളി പോലീസ് സ്റ്റേഷനിലും കഞ്ചാവ് കേസുണ്ട്… രണ്ടാഴ്ച്ച മുൻപ് അര കിലോ കഞ്ചാവും കാറും അടക്കം 4 പേരേ പോലീസ് പിടികൂടിയിരുന്നു.. ഇതിനെ തുടർന്ന് കരടി പാറ ദേശത്തെ…. രാഷ്ട്രീയ പാർട്ടികളും,പൗര പ്രമുഖന്മാരും ചേർന്ന് വിപുലമായ ലഹരി വിരുദ്ധ ജനകീയ സമതി വിളിച്ചു ചേർത്ത് ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചിരുന്നു പരിശോധനയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ – അമൽ തോമസ്, ജിബിൻ. ഷിനോജ്.എം.ജെ.രതീഷ് . കെ. വനിതാ സിവിൽ എക്സൈസ് ഓഫീസർ , സുദിവ്യ ബായ്…..എന്നിവർ പങ്കെടുത്തു …..

Leave a Reply

Your email address will not be published. Required fields are marked *

Previous post കുവൈറ്റ് വയനാട് അസോസിയേഷൻ വിദ്യാ കിരൺ പദ്ധതിയിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു
Next post എം.ഡി.എം.എയുമായി യുവാവ് എക്സൈസ് പിടിയിൽ.
Close

Thank you for visiting Malayalanad.in