ഇമികോൺ 23: ഇന്റർനാഷണൽ മെഡിസിൻ – ഇന്ത്യ കോൺഫറൻസ് ഇന്ന്

മേപ്പാടി/മർക്കസ് നോലെഡ്ജ് സിറ്റി: ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്, മർക്കസ് യുനാനി മെഡിക്കൽ കോളേജ്, ഗവണ്മെന്റ് മെഡിക്കൽ കോളേജ് കോഴിക്കോട് എന്നിവയുടെ നേതൃത്വത്തിൽ ഇമികോൺ 23 എന്ന പേരിൽ ഇന്റർനാഷണൽ മെഡിസിൻ – ഇന്ത്യ സമ്മേളനത്തിന് കൈതപൊയിലിലുള്ള മർക്കസ് നോലെഡ്ജ് സിറ്റി ഇന്ന് വേദിയാകും. രാവിലെ 9 മണിമുതൽ വൈകുന്നേരം 5.30 വരെ നീളുന്ന സമ്മേളനത്തിൽ ആസ്റ്റർ ഡി എം ഹെൽത്ത്‌കെയർ സ്ഥാപക ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ പത്മശ്രീ ഡോ. ആസാദ്‌ മൂപ്പൻ, ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഡീൻ ഡോ. ഗോപകുമാരൻ കർത്താ, ജനറൽ മെഡിസിൻ വിഭാഗം മേധാവി ഡോ. അനീഷ് ബഷീർ എന്നിവർ പങ്കെടുക്കും. ദുലെ സെക്കബ് ലുക്മാൻ മെഡിക്കൽ കോളേജ്, ഗവണ്മെന്റ് മെഡിക്കൽ കോളേജ് മഞ്ചേരി, ഉക്ളാൻ മെഡിക്കൽ കോളേജ്, യുകെ എന്നീ സ്ഥാപനങ്ങളും പ്രസ്തുത സമ്മേളനത്തിന്റെ ഭാഗവാക്കാകും. വർധിച്ചുവരുന്ന റോഡപകടങ്ങൾ, മെഡിക്കൽ വിദ്യാർത്ഥികൾക്കിടയിലെ ആത്മഹത്യ, ആന്റിബയോറ്റിക്കുകളോടുള്ള രോഗാണുക്കളുടെ പ്രതിരോധം, അത്യാഹിത സന്ദർഭങ്ങളിലെ മരുന്നുകളുടെ പ്രതികരണം, ചികിത്സാ രംഗത്തെ നീതിയും അനുകമ്പയും എന്നീ വിഷയങ്ങളൊക്കെയും സമ്മേളനത്തിന്റെ ഭാഗമായി ചർച്ച ചെയ്യപ്പെടും.ഇമികോൺ 23 *ഇന്റർനാഷണൽ മെഡിസിൻ – ഇന്ത്യ കോൺഫറൻസ് ഇന്ന്* മേപ്പാടി/മർക്കസ് നോലെഡ്ജ് സിറ്റി: ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്, മർക്കസ് യുനാനി മെഡിക്കൽ കോളേജ്, ഗവണ്മെന്റ് മെഡിക്കൽ കോളേജ് കോഴിക്കോട് എന്നിവയുടെ നേതൃത്വത്തിൽ ഇമികോൺ 23 എന്ന പേരിൽ ഇന്റർനാഷണൽ മെഡിസിൻ – ഇന്ത്യ സമ്മേളനത്തിന് കൈതപൊയിലിലുള്ള മർക്കസ് നോലെഡ്ജ് സിറ്റി ഇന്ന് വേദിയാകും. രാവിലെ 9 മണിമുതൽ വൈകുന്നേരം 5.30 വരെ നീളുന്ന സമ്മേളനത്തിൽ ആസ്റ്റർ ഡി എം ഹെൽത്ത്‌കെയർ സ്ഥാപക ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ പത്മശ്രീ ഡോ. ആസാദ്‌ മൂപ്പൻ, ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഡീൻ ഡോ. ഗോപകുമാരൻ കർത്താ, ജനറൽ മെഡിസിൻ വിഭാഗം മേധാവി ഡോ. അനീഷ് ബഷീർ എന്നിവർ പങ്കെടുക്കും. ദുലെ സെക്കബ് ലുക്മാൻ മെഡിക്കൽ കോളേജ്, ഗവണ്മെന്റ് മെഡിക്കൽ കോളേജ് മഞ്ചേരി, ഉക്ളാൻ മെഡിക്കൽ കോളേജ്, യുകെ എന്നീ സ്ഥാപനങ്ങളും പ്രസ്തുത സമ്മേളനത്തിന്റെ ഭാഗവാക്കാകും. വർധിച്ചുവരുന്ന റോഡപകടങ്ങൾ, മെഡിക്കൽ വിദ്യാർത്ഥികൾക്കിടയിലെ ആത്മഹത്യ, ആന്റിബയോറ്റിക്കുകളോടുള്ള രോഗാണുക്കളുടെ പ്രതിരോധം, അത്യാഹിത സന്ദർഭങ്ങളിലെ മരുന്നുകളുടെ പ്രതികരണം, ചികിത്സാ രംഗത്തെ നീതിയും അനുകമ്പയും എന്നീ വിഷയങ്ങളൊക്കെയും സമ്മേളനത്തിന്റെ ഭാഗമായി ചർച്ച ചെയ്യപ്പെടും.

Leave a Reply

Your email address will not be published. Required fields are marked *

Previous post കൽപ്പറ്റ എൻ എസ് എസിൽ വിജയികളെ ആദരിച്ചു
Next post അൻസിലയെ അനിമൽ റെസ്ക്യൂ വയനാട് ആദരിച്ചു
Close

Thank you for visiting Malayalanad.in