.
കൽപ്പറ്റ എൻ എസ് .എസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. ഹർഷം 2023 എന്ന് പേരിട്ട പരിപാടി കൽപ്പറ്റ എം എൽ എ അഡ്വ: ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്തു.ആസ്പിറേഷണൽ ജില്ലയായ വയനാടിനെ വിദ്യാഭ്യാസ മേഖലയിൽ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് വേണ്ടി നിരവധി പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കി വരികയാണെന്ന് അദ്ദേഹം പറഞ്ഞു. ഹയർ സെക്കൻഡറി പരീക്ഷയിൽ 1200ൽ 1197 മാർക്ക് നേടി ജില്ലയിൽ രണ്ടാമത് എത്തിയ അനുഷ പരമേശ്വരൻ,1190 മാർക്ക് നേടിയ അഭിനന്ദന കെ എസ് എന്നിവർക്കും 90% ത്തിലധികം മാർക്ക് നേടിയ എൺപതോളം വിദ്യാർത്ഥികൾക്കുമുള്ള ട്രോഫികൾ അദ്ദേഹം വിതരണം ചെയ്തു. അമേരിക്കയിലെ അരിസോണ യൂണിവേഴ്സിറ്റിയിൽ നിന്നും ആസ്ട്രോ ഫിസിക്സിൽ റിസർച്ച് ഫെലോഷിപ്പ് ലഭിച്ച പൂർവ്വ വിദ്യാർത്ഥിനി കുമാരി ഹർഷ പ്രദീപിനെ ചടങ്ങിൽ ആദരിച്ചു. പ്രിൻസിപ്പാൾ പദവിയിൽ 25 വർഷം പൂർത്തിയാക്കിയ എ കെ ബാബു പ്രസന്നകുമാറിനും, വിജയികളായ വിദ്യാർത്ഥികൾക്കും പൂർവ്വ വിദ്യാർത്ഥി സംഘടന ഏർപ്പെടുത്തിയ പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. പി ടി എ പ്രസിഡൻറ് ഷാജി തദ്ദേവൂസ് അധ്യക്ഷത വഹിച്ചു. വൈത്തിരി താലൂക്ക് എൻ എസ് എസ് യൂണിയൻ പ്രസിഡന്റ് പി കെ സുധാകരൻ നായർ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പാൾ എ കെ ബാബു പ്രസന്നകുമാർ,മാനന്തവാടി താലൂക്ക് എൻ എസ് എസ് യൂണിയൻ പ്രസിഡന്റ് ഡോക്ടർ പി നാരായണൻകുട്ടി നായർ, ബത്തേരി താലൂക്ക് എൻ എസ് എസ് യൂണിയൻ പ്രസിഡന്റ് ജയപ്രകാശ് നായർ, വാർഡ് കൗൺസിലർ വിനോദ് കുമാർ, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡണ്ട് മോഹൻ രവി,ട്രഷറർ സതീഷ് ഒ എസ് സ്റ്റാഫ് സെക്രട്ടറി പി കെ രാജീവ് തുടങ്ങിയവർ സംസാരിച്ചു.
മുഴുവന്‍ വീടുകളും പൂര്‍ത്തിയാക്കി ജനങ്ങള്‍ക്ക് നല്കിയ വാക്കുപാലിക്കും കല്‍പ്പറ്റ: ചൂരല്‍-മുണ്ടക്കൈ ഉരുള്‍ദുരന്തബാധിതര്‍ക്കായുള്ള കോണ്‍ഗ്രസ് ഭവനപദ്ധതിക്കായി ഏറ്റെടുത്ത കുന്നമ്പറ്റയിലെ ഭൂമിയില്‍ കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ്...
- നിരവധി മോഷണ കേസുകളില്‍ പ്രതിയായ പി. സരുണിനെയാണ് ഗാനമേളക്കിടെ പിടികൂടിയത് മീനങ്ങാടി: മോഷ്ടിച്ച ബൈക്കുകളില്‍ കറങ്ങി വിവിധ സ്ഥാപനങ്ങളില്‍ മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവിനെ സാഹസികമായി...
റിപ്പോർട്ട്: ദേവദാസ്. തൃശൂർ: കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ നടക്കുന്ന 64-ാമത് കേരള സ്കൂൾ കലോത്സവം - കലോൽസവം 2026 - മുഖ്യമന്ത്രി പിണറായി വിജയൻ ,...
മേപ്പാടി: ഡോ.മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി സംഘടിപ്പിച്ച വാർഷിക കായികമേള കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ ഡോ. ലാൽ പ്രശാന്ത് എം എൽ ന്റെ സാന്നിധ്യത്തിൽ മുൻ ഇന്ത്യൻ...
ബത്തേരി : പുതുക്കിപ്പണിത നമ്പിക്കൊല്ലി സെന്റ് മേരീസ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയുടെ വിശുദ്ധ മൂറോനാലുള്ള കൂദാശയും, വിശുദ്ധ ദൈവമാതാവിന്റെ ഓർമപെരുന്നാളും ജനുവരി 15 മുതൽ 18...
മാനന്തവാടി: മിനിലോറിയിലിടിച്ച് ബൈക്ക് പൂർണമായും തകർന്നിട്ടും യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു.എടവക വീട്ടിച്ചാൽ ഉത്ത വീട്ടിൽ മിഥ്ലാജ് (21) നാണ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്. മാനന്തവാടി വള്ളിയൂർക്കാവ് റോഡിൽ...