.
വൈത്തിരി: തൊഴിലുറപ്പ് തൊഴിലാളിയായ വീട്ടമ്മയുടെ സമ്പാദ്യം മോഷ്ടിച്ചു മുങ്ങിയ അതിഥി തൊഴിലാളിയെ കർണാടകയിലെ ചിക്മാംഗ്ലൂരിൽ നിന്ന് പിടികൂടി വൈത്തിരി പോലീസ്. തൊഴിലുറപ്പ് ജോലിക്ക് പോയി കിട്ടുന്ന കൂലിയിൽ നിന്ന് നിത്യചെലവുകളും മറ്റു ചെലവുകളുമെല്ലാം കഴിഞ്ഞ് മിച്ചം പിടിച്ച് വർഷങ്ങളായി സ്വരുകൂട്ടിയ തൊഴിലുറപ്പ് തൊഴിലാളിയായ വീട്ടമ്മയുടെ സമ്പാദ്യമാണ് അതിഥി തൊഴിലാളി കവർന്നത്.
വൈത്തിരി പോലിസ് സ്റ്റേഷൻ പരിധിയിലെ പൊഴുതന അച്ചൂരിൽ ആളില്ലാത്ത നേരം നോക്കി വീടിന്റെ ഓടിളക്കി അകത്ത് കയറിയായിരുന്നു മോഷണം. വീട്ടമ്മയുടെ പതിനയ്യായിരത്തോളം രൂപയും രേഖകളടങ്ങിയ ബാഗുമാണ് മോഷണം പോയത്. വീട്ടമ്മയുടെ പരാതിയെ തുടർന്ന് നടത്തിയ പോലീസിന്റെ വിശദമായ അന്വേഷണത്തിൽ സമീപത്തെ തേയില എസ്റ്റേറ്റിൽ ജോലിക്കായി വന്ന അതിഥി തൊഴിലാളിയാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തി.
തുടർന്ന്, കർണാടക ഹൂബ്ലിയിൽ എത്തി വൈത്തിരി എസ്.ഐ സലിമും സംഘവും അസാം സ്വദേശി ജാക്കിർ ഹുസൈനെ(22) അറസ്റ്റ് ചെയ്യുകയായിരുന്നു. സിവിൽ പോലീസ് ഓഫീസർമാരായ ആഷ്‌ലിൻ തോമസ്, ജയ്സൺ, അനീഷ്, വിനീഷ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...
ബത്തേരി: കാട്ട്പോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓർക്കടവ് പുനത്തിൽ പ്രേമകുമാരി (54) ആണ് പരിക്കേറ്റത് പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് പോകുമ്പോഴാണ്...