ഇ- മുറ്റം പരിശീലനം: എൻ.സി സി എൻ എസ് വിദ്യാർത്ഥികൾ സ്മാർട്ട് ടീച്ചർമാരായി
വയനാട് : കല്പറ്റ എൻ എം എസ് എം ഗവ.കോളേജിലെ എൻ സി സി, എൻ എസ് എസ് കോളേജ് വിദ്യാർത്ഥി, വിദ്യാർത്ഥിനികൾ ഇനി “സ്മാർട്ട് ടീച്ചർ, ആകും. ഇ – മുറ്റം പദ്ധതിയുടെ ക്ലാസുകൾ ഇനി സ്മാർട്ട് ടീ ച്ചേഴ്സ് നയിക്കും മുനിസിപ്പൽ കൗൺസിൽ ഹാളിൽ നടന്ന വളണ്ടറി ടീച്ചേഴ്സ് പരിശീലനത്തിൽ മൊബൈലുമായി സംബന്ധിച്ച മുഴുവൻ സോഫ്റ്റുവെയറും ഇവർ പരിശീലിക്കും. മുനിസിപ്പൽ കൗൺസിൽ ഹാളിൽ നടന്ന സ്മാർട്ട് ടീച്ചർ പരിശീലനം ചെയർമാൻ കെ എം തൊടി മുജീബ് ഇ- മുറ്റം ഡിജിറ്റൽ സർവ്വേ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കൗൺസിൽ യോഗം നടക്കുന്ന ഹാളിൽ ഗവ.കോളെജിലെ ഡിഗ്രി വിദ്യാർത്ഥി, വിദ്യാർത്ഥിനികൾ വളരെ ആവേശകരമായ പ്രതികരണമാണ് കാഴ്ച വെച്ചത്. എൻ എം എസ് എം ഗവ.കോളെജ് പ്രിൻസിപ്പാൾ ഷാജി തദേവൂസ്, എൻ എസ് എസ് എൻ സി കോ- ഓർഡി നേറ്റർമാരായ ബഷീർ പൂളക്കൽ, നീരജ വി എസ്, വിനോദ് തോമസ് എന്നിവരാണ് വിദ്യാർത്ഥികളെ സർക്കാറിന്റെ ഇ – മുറ്റം സ്മാർട്ട് ടീച്ചേഴ്സ് പരിശീലനത്തിനായി തിരഞ്ഞെടുത്ത് പരിശീലനം നൽകിയത്. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി കെ ശിവരാമൻ അധ്യക്ഷനായിരുന്നു. സാക്ഷരതാമിഷൻ ജില്ലാ കോ – ഓർഡിനേറ്റർ സ്വയ നാസർ പരിശീലനത്തിന് മോട്ടിവേഷൻ ക്ലാസ് നൽകുകയും നേതൃത്വവും നൽകി. കെ എം മനോജ്, പ്രിയ ഇവി, ഹസീന സി, ബിന്ദു എംസി എന്നീ കൈറ്റ് മാസ്റ്റർ പരിശീലകരാണ് സോഫ്റ്റ്വെയർ പരിശീലനം നൽകുന്നത്.ഫാത്തിമ കെ, ചന്ദ്രൻ കിനാത്തി, ജാഫർ പി വി എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. സർക്കാരിൻറെ നൂറുദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തിയ ഈ – മുറ്റം ഡിജിറ്റൽ സാക്ഷരത യജ്ഞം കൽപ്പറ്റ മുനിസിപ്പാലിറ്റിയെയാണ് ജില്ലാ സാക്ഷരതാ സമിതി തിരഞ്ഞെടുത്തത്. 28 വാർഡുകളിലേക്കായി രണ്ട് സ്മാർട്ട് ടീച്ചർമാരെയാണ് ക്ലാസെടുക്കാൻ നിയോഗിക്കുക. ഇതിന് മുൻപ്ഇ- മുറ്റം സർവേ വളണ്ടിയർമാർക്ക് 4 ഘട്ടങ്ങളിലായി പരിശീലനം നടന്നിരുന്നു. നാലാം ഘട്ട പരിശീലനവും മുന്നൊരുക്കവും നടന്നതിന് ശേഷം സർവ്വേ നടന്നു. അതത് വാർഡ് കൗൺസിലർമാർ തെരഞ്ഞെടുക്കുന്ന വളണ്ടിയർമാരും ഹയർസെക്കൻഡറി തുല്യത പഠിതാക്കളും ആയിരുന്നു സർവ്വേ വളണ്ടിയർമാർ. കേരള സർക്കാരിന്റെ കൽപ്പറ്റ മുനിസിപ്പൽ കൗൺസിൽ ഹാളിൽ വച്ചാണ് പരിശീലനം നൽകിയത് . കൈറ്റിന്റെ നേതൃത്വത്തിലാണ് പരിശീലനം നൽകിയത്. കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയും കൈറ്റും ചേർന്ന് സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഡിജിറ്റൽ നിരക്ഷരരായ പഠിതാക്കളെ കണ്ടെത്താൻ ഡിജിറ്റൽ സർവേയാണ് നടത്തുന്നത്. സാധാരണ ജനങ്ങളെ ഡിജിറ്റൽ മേഖലയിൽ പ്രാഥമിക അവബോധം ഉള്ളവരാക്കി മാറ്റുക, കമ്പ്യൂട്ടർ ഇന്റർനെറ്റ് സ്മാർട്ട്ഫോൺ മറ്റു സാമൂഹ്യ മാധ്യമങ്ങൾ തുടങ്ങിയവർ കൈകാര്യം ചെയ്യാൻ പ്രാപ്തരാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ . പഠിതാക്കൾക്ക് കുറഞ്ഞത് 12 മണിക്കൂർ ക്ലാസുകൾ നൽകും . സ്മാർട്ട് ടീച്ചേഴ്സ് മാരുടെ പരിശീലനം കഴിഞ്ഞാലുടൻ കൈറ്റ് തയ്യാറാക്കിയ പാഠപുസ്തകം ഉപയോഗിച്ചാണ് അവർ ക്ലാസ്സെടുക്കുന്നത്. സാധാരണക്കാർക്ക് നിത്യജീവിതത്തിൽ ഇൻറർനെറ്റ് സാധ്യതകൾ മനസ്സിലാക്കാനും ഡിജിറ്റൽ സംവിധാനങ്ങളുടെ പ്രയോജനം, ദുരുപയോഗം എന്നിവ തിരിച്ചറിയാനും പദ്ധതി ഉപകരിക്കും.