പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കെതിരെ ലൈംഗീകാതിക്രമം : മൂന്ന്പേരെ അറസ്റ്റ് ചെയ്തു.

മീനങ്ങാടി: പ്രായപൂർത്തിയാവാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചയാളെയും, ഇതിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവരെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കൃഷ്ണഗിരി സ്വദേശിയായ ജ്യോതിഷ്(30), തൃക്കൈപ്പറ്റ സ്വദേശി ഉണ്ണികൃഷ്ണൻ(31), കൊളഗപ്പാറ സ്വദേശി സജിത്ത് (25) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
ഒന്നാം പ്രതി ജ്യോതിഷ് കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തുകയും ഇതിന്റെ വീഡിയോയും ഫോട്ടോയും സുഹൃത്തുക്കൾക്കിടയിൽ പ്രചരിപ്പിക്കുകയും ചെയ്തു. ദൃശ്യങ്ങൾ ലഭിച്ച രണ്ടാം പ്രതി ഉണ്ണികൃഷ്ണൻ ഇതുപയോഗിച്ച് അതിജീവതയെ ഭീഷണിപ്പെടുത്തുകയും നഗ്ന വിഡിയോ കോൾ ചെയ്യുകയും ആയത് പ്രചരിപ്പിക്കുകയും ചെയ്തു. മൂന്നാം പ്രതിയും ദൃശ്യങ്ങൾ പ്രചരിപ്പിച്ചു. കസ്റ്റഡിയിലെടുത്ത മൂന്നു പ്രതികളെയും അറസ്റ്റ് രേഖപ്പെടുത്തി ഇവർക്കെതിരെ POCSO Act, IT Act പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post നഷ്ടപ്പെട്ട മൊബൈലുകളടക്കമുള്ള സാമഗ്രികൾ മണിക്കൂറുകൾക്കുള്ളിൽ കണ്ടുപിടിച്ച് തിരികെ ഏൽപ്പിച്ചു; പോലീസിനെ പ്രശംസിച്ചും നന്ദി അറിയിച്ചും വിനോദസഞ്ചാരികൾ
Next post മഴയെത്തും മുൻപെ : കൽപ്പറ്റയിൽ ചിത്ര പ്രദർശനം തുടങ്ങി.
Close

Thank you for visiting Malayalanad.in