വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് ഭരണസമിതിക്കെതിരെ യു.ഡി.എഫ് പഞ്ചായത്ത് ഓഫീസിലേക്ക് ജനകീയ മാർച്ച് നടത്തി

വെള്ളമുണ്ട :എൽ.ഡി.എഫ് ഭരിക്കുന്ന വെള്ളമുണ്ട പഞ്ചായത്തിൽ ദുർഭരണം, അഴിമതി, സ്വജനപക്ഷപാതം, ബിനാമി ഇടപാട് എന്നിവ ആരോപിച്ച് യു.ഡി.എഫ് നടത്തിയ സമരം മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.മുഹമ്മദ് ഉൽഘാടനം ചെയ്തു.ചെയർമാൻ സി.പി.മൊയ്തു ഹാജി അദ്ധ്യക്ഷത വഹിച്ചു. ലൈഫ് ഭവനപദ്ധതിയിലെ ഗുണഭോക്തലിലി സ്റ്റിലെ ക്രമക്കേട്, ആദിവാസി ഭവന നിർമ്മാണ ഫണ്ട് തട്ടിയെടുക്കൽ, കോവിഡ് ഡെ കെയർ സെൻ്ററിലെ തട്ടിപ്പ്, അനധികൃത കെട്ടിട നിർമ്മാണം, പൊതുമരാമത്ത് വർക്കിലെ അഴിമതി, തൊഴിലുറപ്പ് ജീവനക്കാരും കരാറുകാരും കൂട്ട് കൂടി പദ്ധതിയിലെ വെട്ടിപ്പ് എന്നിവക്കെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടു. ഉനൈസ് ഒ.ടി.സ്വാഗതവും നിസാർ കൊടക്കാട് നന്ദിയും പറഞ്ഞു. പി.സി.ഇബ്രാഹിം ഹാജി,അമ്മത് കൊടുവേരി, ഉസ്മാൻ പള്ളിയാൽ, എം.ലതിക, പി.ടി. ജോയി, റംല മുഹമ്മദ്, ഷൈജി ഷിബു, മുനീർ തരുവണ ,ഇ.വി.സിദ്ധീഖ്, സന്തോഷ് കോറോത്ത്, ജോൺസൻ കോക്കടവ്, എന്നിവർ സമരത്തിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Previous post വെള്ളമുണ്ട പഞ്ചായത്ത് ഓഫീസിലേക്ക് യു.ഡി.എഫ്‌ മാർച്ചും ധർണ്ണയും നടത്തി.
Next post വെള്ളക്കെട്ടിൽ വീണ് പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു: ഡോൺ ഗ്രേഷ്യസ് ഇനിയും ജീവിക്കും മറ്റുള്ളവരിലൂടെ
Close

Thank you for visiting Malayalanad.in