ഖത്തറിൽ ഫിഫ ലോകകപ്പ് കഴിഞ്ഞതിന്റെ ആരവങ്ങൾ ഒഴിയും മുൻപ് വയനാട്ടുകാർക്ക് വേണ്ടി അടുത്ത ലോകകപ്പ്. ക്വിസ്സിലെ ലോകചാമ്പ്യനെ കണ്ടുപിടിക്കാൻ ഇന്റർനാഷണൽ ക്വിസ്സിങ് അസോസിയേഷൻ, വയനാട് ജില്ലാ ഭരണകൂടവുമായി ചേർന്ന് കേരളത്തിലെ ആദ്യ ക്വിസ് സംഘാടകരായ ക്യു ഫാക്ടറിയുടെ സഹകരണത്തോടെ കേരളത്തിലെ 14 ജില്ലകളിലും ലോക ക്വിസ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നു. ലോകത്തെമ്പാടുമുള്ള നൂറിലധികം വേദികളിലായി ഒരേ ദിവസം നടക്കുന്ന ഈ മത്സരത്തിൽ വയനാട് ജില്ലയിലെ വിജ്ഞാന പ്രേമികൾക്ക് പ്രായ, വിദ്യാഭ്യാസ ഭേദമെന്യേ പങ്കെടുക്കാം.ജൂൺ 3 ശനിയാഴ്ച ഉച്ച തിരിഞ്ഞു 3 മണിക്ക് എഴുത്തു പരീക്ഷയുടെ മാതൃകയിലാണ് മത്സരം.
ഇന്ത്യയെ പ്രതിനിധീകരിച്ച് കൊണ്ട് ഒരു ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കുന്ന ഈ മത്സരത്തിൽ ശാസ്ത്രം, കായികം, വിനോദം, ചരിത്രം തുടങ്ങി 8 വിഷയങ്ങളിലായി 240 ചോദ്യങ്ങൾ ഉണ്ടാകും. മൂന്ന് മണിക്കൂറാണ് മത്സര ദൈർഘ്യം.
വയനാട് ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ കളക്ടർ ഡോ. രേണു രാജ് ഐ എ എസ് , ഡപ്യൂട്ടി കളക്ടർ .ഷാജു.എൻ.ഐ,ഐ ക്യു എ സ്റ്റേറ്റ് നോഡൽ ഓഫീസർ ഡോ. അമ്പിളി ശ്രീനിവാസ്, വസന്ത് കിഷോർ , ദീപക് സുധാകർ ,ഷാജൻ ജോസ് , പ്രസാദ് വി.കെ എന്നിവർ അടങ്ങുന്ന സംഘാടക സമിതി രൂപീകരിച്ചു. മൽസരം വിജയകരമായി പൂർത്തിയാക്കുന്നവർക്ക്, ക്വിസിങ്ങിൽ ഒരു ലോക റാങ്കിങ്ങും 240 ചോദ്യങ്ങൾ അടങ്ങിയ ബുക്ക് ലെറ്റും ഇന്ത്യയെ പ്രതിനിധീകരിച്ചതിനുള്ള സർട്ടിഫിക്കറ്റും ലഭിക്കും.
ക്യു ഫാക്ടറി കോർഡിനേറ്റർ ഷാജൻ ജോസിനെ മത്സരം നിയന്ത്രിക്കുന്ന പ്രോക്ടറായി നിയമിച്ചു. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 300 രൂപ രജിസ്ട്രേഷൻ ഫീ ഓൺലൈൻ ആയി അടച്ചു രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും : 9495547911,79076 35399, 94956 69086, എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. wqckerala@gmail.com
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...
ബത്തേരി: കാട്ട്പോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓർക്കടവ് പുനത്തിൽ പ്രേമകുമാരി (54) ആണ് പരിക്കേറ്റത് പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് പോകുമ്പോഴാണ്...