മണിപ്പൂർ വംശഹത്യ – എ.കെ.സി.സി. പന്തം കൊളുത്തി പ്രകടനം നടത്തി

.
കൽപ്പറ്റ : മണിപ്പൂർ വംശീയ കലാപങ്ങൾ അവസാനിപ്പിക്കണമെന്നും ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്താൻ കേന്ദ്രവും മണിപ്പൂർ സർക്കാരും ക്രിയാത്മകമായി ഇടപെടണമെന്നാവശ്യപ്പെട്ടുകൊണ്ട് ആൾ കേരളാ കാത്തലിക് കോൺഗ്രസ്സ് മാനന്തവാടി രൂപതാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ടൗണിൽ പന്തം കൊളുത്തി പ്രകടനം നടത്തി.
ദ്വാരകാ ഫെറോന പ്രസിഡണ്ട് തോമസ് വൻ മേലിൽ ജാഥ ഉദ്ഘാടനം ചെയ്തു. സജി ഫിലിപ്പ്, റെനിൽ കഴുതാടി, സജി ഇരട്ടമുണ്ടക്കൽ, സാജു പുലിക്കോട്ടിൽ, ചാൾസ് വടശ്ശേരിൽ, ബിനു തോമസ്സ് ഏറക്കാട്ട് എന്നിവർ നേതൃത്വം നൽകി. ജോൺസൺ തൊഴുത്തുങ്കൽ നന്ദി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

Previous post ഹിന്ദുത്വ ആശയങ്ങൾക്ക്‌ മുമ്പിൽ പ്രധാനമന്ത്രി സാഷ്‌ടാംഗം പ്രണമിക്കുന്നു: കെ കെ ശൈലജ
Next post വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരുടെ സർവീസ് ആനുകൂല്യങ്ങൾ വൈകിപ്പിക്കുന്ന നടപടി അവസാനിപ്പിക്കുക: കേരള എൻ.ജി.ഒ അസോസിയേഷൻ
Close

Thank you for visiting Malayalanad.in