സ്വപ്നവീട് കേരളാ ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തനമാരംഭിച്ചു.

സ്വപ്നവീട് കേരളാ ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തനമാരംഭിച്ചതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സമൂഹത്തിലെ പാവപ്പെട്ട കുടുംബങ്ങൾക്ക് പാർപ്പിട സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സ്വപ്നവീട് ചാ രി റ്റബിൾ ട്രെസ്റ്റിന്റെപ്രവർത്തനം ആരംഭിച്ചതായി ട്രെസ്റ്റ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു പനമരം വിജയാ അക്കാദമിയിൽവെച്ച് നടന്ന ചടങ്ങ് പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആസിയടീച്ചർ ടഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ ജാതിയോ മതമോ ഒന്നും നോക്കാതെ സാമ്പത്തികമായി പ്രയാസമനുഭവിക്കുന്ന പാവങ്ങളെകണ്ടെത്തി വിവിധ പ്രസ്ഥാനങ്ങൾ പ്രവാസികൾ വ്യാപര വ്യവസായികൾ സന്നദ്ധ സംഘടനകൾ ത്രി തല പഞ്ചായത്തു ഭരണ സമിതികൾ സർക്കാറി ന്റെ വിവിധ വകുപ്പുകൾd തുടങ്ങി സമൂഹത്തിലെ എല്ലാവരെയും സഹകരിപ്പിച്ചു കൊണ്ടാണ് ഈ മഹത്തായ ലക്ഷ്യ o നിർവഹിക്കാൻ ഉദ്ദേശിക്കുന്നത് എന്ന് ഭാരവാഹികൾ അറിയിച്ചു. ട്രെസ്റ്റിന്റെ പ്രവർത്തനം കേരളത്തിലെ എല്ലാ ജില്ലകളിലും നടത്തും ഇതിന്റെ ഭാഗമായി ഇത്തരം പ്രവർത്തനങ്ങളിൽ താല്പര്യ മുള്ളകാരുണ്യ മനസ്‌ക്കാരുടെ വാട്സാപ്പ്കുട്ടായ്മ സമസ്ഥാ നടിസ്ഥാനത്തിലും എല്ലാ ജില്ലകളിലും ആരംഭിച്ചു കഴിഞ്ഞു. ഇതോടൊപ്പം അവശതയനുഭവിക്കുന്ന രോഗികൾക്ക് ചികിത്സാ സഹായങ്ങൾ നടത്തുവാനും സൗജന്യ മായി മെഡിക്കൽ ഉപകരണങ്ങൾ ലഭ്യമാക്കുന്ന പ്രവർത്തനങ്ങൾ ക്കും തുടക്കം കുറിച്ചു ഇതിന്റെ ഭാഗമായി അപകടത്തിൽ പരിക്ക് പറ്റിയ കോട്ടയം ജില്ലയിലെ ഒരു രോഗിക്ക് 25000 രൂപ കൈമാറി.
പ്രവർത്തനങ്ങൾ സുഗമമാക്കാൻ എല്ലാ ജില്ലകളിലും ജില്ലാകമ്മറ്റികൾ രു പികരിക്കും വയനാട് ജില്ലാ കമ്മറ്റി നിലവിൽ വന്നു ഭവനനിർമ്മാണ പ്രവർത്തനങ്ങൾ ക്കുഫണ്ട് കണ്ടെത്തുന്നതോടൊപ്പം നിർമാണ മേഖലയിലുള്ള വരുമായി സഹകരിച്ചു സൗ ജന്യ സേവനങ്ങളും നിർമ്മാണ വസ്തുക്കളുടെ ശേഖരണവും സുഖമമായി നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഭാരവാഹികൾ പറഞ്ഞു.

വാർത്താ സമ്മേളനത്തിൽ ട്രെസ്റ്റ് പ്രസിഡണ്ട്‌ ശ്രീജ പുൽപള്ളി, സെക്രട്ടറി മുനീർ മുഹമ്മദ്‌ പുൽപള്ളി, വയനാട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഫൈസൽ നെല്ലിയമ്പം, ജോയിൻ സെക്രട്ടറി ജിജു ഇരുളം,മീഡിയ കോർഡിനേറ്റർ മുജീബ് റഹ്‌മാൻ അഞ്ചുകുന്ന് എന്നിവർ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Previous post ശ്രീ നാരായണ സഹോദര ധർമ്മ വേദി വയനാട് – നീലഗിരി കൺവെൻഷനും ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും മെയ് 31-ന് ബത്തേരിയിൽ
Next post ലോക പുകയില വിരുദ്ധ ദിനമായ മെയ് 31-ന് ബത്തേരിയൽ മിനി മാരത്തൺ
Close

Thank you for visiting Malayalanad.in