അരി കൊമ്പൻ്റെ കാര്യത്തിൽ ഉചിതമായ തീരുമാനം തമിഴ്നാട് സർക്കാരാണ് എടുക്കേണ്ടതെന്ന് വനം വകുപ്പ് മന്ത്രി.

കൽപ്പറ്റ: അരി കൊമ്പനെ ഉൾവനത്തിലേക്കയച്ചത് ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നെന്ന് വനം വകുപ്പ് എ.കെ.ശശീന്ദ്രൻ വയനാട്ടിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
ഇപ്പോൾ അരികൊമ്പൻ തമിഴ്നാട് അതിർത്തിയിൽ. ഉചിതമായ തീരുമാനം എടുക്കേണ്ടത് തമിഴ്നാട് സർക്കാരാണ്
കേരള വനം വകുപ്പുമായി ആശയവിനിമയം നടത്തുന്നുണ്ട്
ഹൈക്കോടതി നിയോഗിച്ച കമ്മീഷൻ്റെ ഉപദേശം ആവശ്യമാണ്
ഉൾവനത്തിലേക്ക് അയച്ചത് വനം വകുപ്പിൻ്റെ ആശയമായിരുന്നില്ല,ഹൈക്കോടതിയുടെ നിർദേശമനുസരിച്ചാണ് സർക്കാർ പ്രവർത്തിച്ചത്
ഉൾകാട്ടിലേക്ക് അയച്ചിട്ട് കാര്യമില്ല എന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്.
അതിരു കവിഞ്ഞ ആന സ്നേഹത്തെ തുടർന്ന് ആന പ്രേമികൾ ഹൈക്കോടതിയെ സമീപിച്ചത് കൊണ്ടുണ്ടായ സ്ഥിതിയാണിതെന്നും മന്ത്രി വയനാട്ടിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post തോട്ടം തൊഴിലാളികളുടെ കുലി വർദ്ധിപ്പിക്കണം: എൻ.ഡി.അപ്പച്ചൻ
Next post കാർഷിക സെമിനാറും വിത്ത് കൈമാറ്റവും നടത്തി : എസ്.പി.സി.സി.ഇ.ഒ. യെ ആദരിച്ചു
Close

Thank you for visiting Malayalanad.in