കൽപ്പറ്റ: പാഠപുസ്തകങ്ങൾ കാവിവൽക്കരിക്കാനും കച്ചവടവൽക്കരിക്കാനുമുള്ള കേന്ദ്രസർക്കാർ നീക്കം തുറന്നുകാട്ടി ജനകീയ വിദ്യാഭ്യാസ സമിതിയുടെ കാൽനട ജാഥകൾ. പഞ്ചായത്തുകളിലും നഗരസഭകളിലുമായി നടന്ന ജാഥകളിൽ അധ്യാപകർ, വിദ്യാഭ്യാസ മേഖലയിലെ സംഘടനാപ്രതിനിധികൾ, ജനപ്രതിനിധികൾ, വിദ്യാർഥികൾ, സർവീസ് സംഘടനാ പ്രവർത്തകർ, യുവജനപ്രവർത്തകർ എന്നിവരെല്ലാം പങ്കാളികളായി. ജാഥയുടെ ജില്ലാതല ഉദ്ഘാടനം കോറോം ടൗണിൽ കേരളാ ബാങ്ക് ഡയറക്ടർ പി ഗഗാറിൻ ഉദ്ഘാടനം ചെയ്തു. കൽപ്പറ്റയിൽ സഹകരണക്ഷേമിനിധി ബോർഡ് വൈസ് ചെയർമാൻ സി കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുട്ടിലിൽ കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി പി ജെ ബിനേഷ് ഉദ്ഘാടനം ചെയ്തു. ബത്തേരിയിൽ നഗരസഭ ചെയർപേഴ്സൺ ടി കെ രമേശ് ഉദ്ഘാടനം ചെയ്തു. മേപ്പാടിയിൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു. പുൽപ്പള്ളി ടൗണിൽ എസ്എഫ്ഐ ജില്ലാ സെക്രട്ടറി ജിഷ്ണു ഷാജി ഉദ്ഘാടനം ചെയ്തു. മാനന്തവാടിയിൽ എസ് അജയകുമാർ ഉദ്ഘാടനം ചെയ്തു. സിഐടിയു ജില്ലാ പ്രസിഡന്റ് പി വി സഹദേവൻ, ജില്ലാ സെക്രട്ടറി വി വി ബേബി, കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി എ ദേവകി, എ ഇ സതീഷ്ബാബു, ജില്ലാ പ്രസിഡന്റ് കെ ടി വിനോദൻ, സെക്രട്ടറി വിൽസൺ തോമസ്, ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി ആർ നിർമല, ബാലസംഘം സംസ്ഥാനകമ്മിറ്റി അംഗം നീരജ സന്തോഷ്, എകെജിസിടി സംസ്ഥാനകമ്മിറ്റി അംഗം സോബിൻ വർഗീസ് എന്നിവർ വിവിധ കേരന്ദങ്ങളിൽ സംസാരിച്ചു.
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....