നവോദയ കവിത പുരസ്കാരം അശ്വനി ആർ ജീവന്

.
കമ്പളക്കാട് നവോദയ ഗ്രന്ഥശാല ഏർപ്പെടുത്തിയ നവോദയ കവിത പുരസ്കാരം അശ്വനി ആർ ജീവന്റെ ‘അ അതിര് അധിനിവേശം ‘ എന്ന കവിതയ്ക്ക് ലഭിച്ചു. ഹൈദരാബാദ് ജി നാരായണമ്മ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിലെ ഇംഗ്ലീഷ് അധ്യാപികയും സുൽത്താൻബത്തേരി കുപ്പാടി വാഴവിള വീട്ടിൽ രാജീവന്റെയും വിലാസിനിയുടെയും മകളുമാണ് കുമാരി അശ്വനി ആർ ജീവൻ. പുരസ്കാര സമർപ്പണം മെയ് 28ന് 3 മണിക്ക് അൻസാരിയ പബ്ലിക് സ്കൂളിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരയ്ക്കാർ നിർവഹിക്കും.
ഈ മത്സരത്തിൽ ഡോക്ടർ പ്രീജാ വിനോദിന്റെ ‘ നദികളെല്ലാം തിരക്കിലാണ് ‘ , എ ആർ ശങ്കരന്റെ ‘ വിട ‘ എന്നീ കവിതകൾ ജൂറിയുടെ പ്രത്യേക പരാമർശം നേടി.

Leave a Reply

Your email address will not be published. Required fields are marked *

Previous post നിർത്തിയിട്ട സ്കൂൾ ബസിൽ കാർ ഇടിച്ച് മധ്യവയസ്ക മരിച്ചു.
Next post പൂപ്പൊലി അഴിമതി വിജിലൻസ് അന്വേഷിക്കണം-സി പി ഐ
Close

Thank you for visiting Malayalanad.in