മീനങ്ങാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 1974-75 എസ്എസ്എല്‍സി ബാച്ചിന്റെ സംഗമം 29ന് നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
48 വര്‍ഷം മുമ്പ് വിദ്യാലയത്തില്‍നിന്നു പഠിച്ചിറങ്ങിയവരുടെ ഒത്തുചേരല്‍ ‘ഓര്‍മച്ചെപ്പ്’ എന്ന പേരിലാണ് നടത്തുന്നതെന്ന് സംഘാടക സമിതി ഭാരവാഹികൾ പറഞ്ഞു.
1974-75 എസ്എസ്എല്‍സി ബാച്ചില്‍ അഞ്ച് ഡിവിഷനുകളിലായി 230 വിദ്യാര്‍ഥികളാണ് ഉണ്ടായിരുന്നത്. ഇതില്‍ 20 പേര് മരിച്ചു. ബാക്കിയുള്ളതില്‍ 150 പേരുടെ പങ്കാളിത്തം സംഗമത്തില്‍ ഉണ്ടാകുമെന്നു സംഘാടകര്‍ പറഞ്ഞു. രാവിലെ 10ന് മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയന് ഉദ്ഘാടനം ചെയ്യും. കലാകായിക പരിപാടികളും വൈകുന്നേരം വരെ നീളുന്ന സംഗമത്തിന്റെ ഭാഗമാണന്ന്
സുലോചന രാമകൃഷ്ണന്, പി. അബ്ദുള്‍ ജലീല്‍, കെ.എം. രാംകുമാര്‍, സി.എസ്. ബാബു, സാബു കുര്യാക്കോസ്, ടി.കെ. രവീന്ദ്രന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....