തുടർച്ചയായി ആറാം തവണയും മാനന്തവാടി ജി.വി.എച്ച്.എസ്.എസിന് നൂറ് മേനി.

മാനന്തവാടി:
തുടർച്ചയായി ആറാം വർഷവും 100% വിജയം നേടി മാനന്തവാടി ജി.വി.എച്ച്. എസ് എസ് .ഇ (NSQF ) വിഭാഗം. ഏഴു വിദ്യാർഥിനികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ്ടു നേടി . ശ്രീനന്ദന എ, അനുഷ രാജു, സുവർണ സുരേഷ്, ഹന്നത്ത്. എ, ഫാത്തിമ ഷെദ, ഫാത്തിമ മിൻഹാന, ആയിഷ സന എന്നിവരാണ് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയത്.
അക്ഷര വിനോദ്, ആൻ മരിയ എന്നീ വിദ്യാർഥിനികൾ 5 വിഷയങ്ങളിൽ എ പ്ലസ് നേടി. ഐ.എൽ എസ്., എം.ഐ.ടി. എന്നീ രണ്ട് കോഴ്സ് കളിലായി 60 കുട്ടികൾ പരീക്ഷ എഴുതി. +2 സയൻസ് സർട്ടിഫിക്കറ്റിനോടൊപ്പം കേന്ദ്രസർക്കാർ അംഗീകൃത എൻ.എസ്. ക്യു.എൻ. സർട്ടിഫിക്കറ്റും ഇവർക്ക് ലഭിക്കും. തിളങ്ങുന്ന വിജയം നേടിയ വിദ്യാർത്തികൾക്ക് സ്കൂൾ പി ടി എ, എസ് എം സി, സ്റ്റാഫ്‌ കൌൺസിൽ അംഗങ്ങൾ അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വി.എച്ച്.എസ്.ഇ. പരീക്ഷയിൽ വയനാട് ഒന്നാമത്: പ്ലസ്ടുവിൽ ആസ്റ്റിൻ ഗർവ്വാസിസും എം എസ്. ശ്രീലക്ഷ്മിയും ആദ്യസ്ഥാനക്കാർ
Next post ഖത്തറിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു.
Close

Thank you for visiting Malayalanad.in