വി.എച്ച്.എസ്.ഇ. പരീക്ഷയിൽ വയനാട് ഒന്നാമത്: പ്ലസ്ടുവിൽ ആസ്റ്റിൻ ഗർവ്വാസിസും എം എസ്. ശ്രീലക്ഷ്മിയും ആദ്യസ്ഥാനക്കാർ

വി.എച്ച്.എസ്.ഇ. പരീക്ഷയിൽ വയനാട് ഒന്നാമത്: ആസ്റ്റിൻ ഗർവ്വാസിസും എം എസ്. ശ്രീലക്ഷ്മിയും ആദ്യസ്ഥാനക്കാർ
കൽപ്പറ്റ:
വയനാട് ജില്ലയിൽ 9846 വിദ്യാർത്ഥികളാണ് പ്ലസ്ടുവിന് രജിസ്റ്റർ ചെയ്തത്.ഇവരിൽ 9614 വിദ്യാർത്ഥികൾ 60 സ്കുളുകളിലായി പരീക്ഷയെഴുതി. 76.90 ശതമാനം വിജയവുമായി 7793 വിദ്യാർത്ഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. 738 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. ഓപ്പൺ സ്കൂൾ വിഭാഗത്തിൽ 688 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ 51 ശതമാനം വിജയവുമായി 352 കുട്ടികളാണ് ഉപരി പഠനത്തിന് യോഗ്യത നേടിയത്.
വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ 83.63 ശതമാനവുമായി വയനാട് ജില്ലയാണ് സംസ്ഥാനത്ത് ഒന്നാം സ്ഥാനത്ത്.
776 പേർ ജില്ലയിൽ പരീക്ഷ എഴുതിയതിൽ 650 വിദ്യാർത്ഥികൾ ഉപരി പഠനത്തിന് യോഗ്യത നേടി. 11 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങിൽ എ പ്ലസ് നേടി. മാനന്തവാടി ജി.വി.എച്ച്.എസ്.എസ്. തുടർച്ചയായി ആറാം വർഷവും നൂറ് ശതമാനം വിജയം നേടി. 95 ശതമാനം വിജയത്തോടെ അമ്പലവയൽ ജി.വി.എച്ച്.എസ്. രണ്ടാം സ്ഥാനം നേടി. ജെ.എസ്.ഡി., ഡി.എഫ്.ഡി. എന്നീ ബാച്ചുകളിൽ നൂറ് ശതമാനം വിജയം നേടിയ മട്ടിൽ ഡബ്ല്യു.ഒ.വി.എച്ച്.എസ്. മികവ് കാട്ടി.
പ്ലസ് ടു ജില്ലയിൽ ഒന്നാമനായി ആസ്റ്റിൻ ഗർവ്വാസീസ്- 1200 ൽ 1198 മാർക്ക് നേടി.
ആസ്റ്റിൻ ഗർവാസിസ് ന് 1200 ൽ 1198 ആസ്റ്റിൻ്റെ ഇരട്ട സഹോദരി ആസ്ലിൻ ഗർവാസിസ് 1200ൽ1196 മാർക്ക് വാങ്ങി ജില്ലയിലെ മറ്റ് നാല് കുട്ടികൾക്കൊപ്പം രണ്ടാം സ്ഥാനം പങ്കിട്ടു.

75 ഫുൾ എ പ്ലസുകൾ നേടി ദ്വാരക സീക്രട്ട് ഹാർട്ട് ഹയർസെക്കൻഡറി സ്കൂൾ ഹയർ സെക്കൻഡറി പരീക്ഷയിൽ ജില്ലയിൽ ഒന്നാമത്.

സയൻസ് വിഷയത്തിൽ 117 ൽ 114 പേർ ഉപരിപഠനത്തിന് അർഹരായി. 97.43 ശതമാനം വിജയം. 50 പേർക്ക് ഫുൾ എ പ്ലസ്.

കൊമേഴ്സ് വിഷയത്തിൽ 59 പേർ പരീക്ഷയെഴുതിൽ 53 പേർ വിജയിച്ചു. 90% വിജയം കൈവരിച്ചു. 15 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. ഫിയോണ ആൻ മാനുവൽ 1200 ൽ 1196 മാർക്ക് നേടി.
ഹ്യൂമാനിറ്റീസ് വിഷയത്തിൽ 57 പേർ പരീക്ഷ എഴുതിയതിൽ 50 പേർ വിജയിച്ചു.
സർക്കാർ സ്കൂളുകളിൽ മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളാണ് ഒന്നാമത്. പരീക്ഷയെഴുതിയ 319 വിദ്യാർഥികളിൽ 287 പേർ വിജയിച്ച
കൊമേഴ്സ് വിഭാഗത്തിൽ 100 ശതമാനവും, സയൻസിൽ 97 ശതമാനവും, ഹ്യുമാനിറ്റീസിൽ 80 ശതമാനവുമാണ് വിജയം. 34 പേർക്ക് എല്ലാ വിഷയങ്ങളിലും എ. പ്ലസുണ്ട്. സയൻസ് ഗ്രൂപ്പിലെ പവിത്ര സുരേഷും, ഹ്യുമാനിറ്റീസിലെ ഫാത്തിമ നഫ്‌ലയും 1200 – ൽ , 1196 മാർക്ക് നേടി സ്കൂൾ തലത്തിൽ ഒന്നാമതെത്തി. ഹൃദ്യ മരിയ ബേബി (1194 ) ,ദേവ്ന എം. ശങ്കർ (1193) എന്നിവർക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ. സ
മീനങ്ങാടി ജി.എച്ച്.എസ്.എസ്.വിദ്യാർത്ഥിനിയായ എം.എസ്. ശ്രീലക്ഷ്മി പട്ടികവർഗ്ഗ വിഭാഗത്തിൽ 1200 ൽ 1187 മാർക്ക് നേടി ഒന്നാമതായി.

Leave a Reply

Your email address will not be published. Required fields are marked *

Previous post സഹ പ്രവർത്തകരുടെ സമ്മാനം വൈറലായി : കല്യാണത്തിന് മുമ്പേ താരപരിവേഷത്തിൽ അവനീതും അഞ്ജലിയും
Next post തുടർച്ചയായി ആറാം തവണയും മാനന്തവാടി ജി.വി.എച്ച്.എസ്.എസിന് നൂറ് മേനി.
Close

Thank you for visiting Malayalanad.in