കണിയാമ്പറ്റ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ 2002 എസ്.എസ്.എൽ.സി. ബാച്ച് സംഗമം നടത്തി.

കണിയാമ്പറ്റ ഹയർ സെക്കണ്ടറി സ്കൂളിലെ 2002 എസ് ‘എസ് എൽ.സി. ബാച്ചിന്റെ സംഗമം നടന്നു.അധ്യാപകർ ഒന്നിച്ചു വിളക്ക് കൊളുത്തിയും കേക്ക് മുറിച്ചും ഉൽഘാടനം നടത്തിയ ചടങ്ങിൽ 5 ഡിവിഷനുകളിലായി 1999- 2002 അധ്യാപകരും വിദ്യാർത്ഥികളും
പങ്കെടുത്തു. റീ യൂണിയൻ മർസീന സ്വാഗതമാശംസിച്ച ചടങ്ങിൽ ജംഷീർ അധ്യക്ഷത വഹിക്കുകയുണ്ടായി. മൻമോഹൻ അവതാരകനായി നിന്ന ചടങ്ങിൽ ഷമീർ നന്ദി പ്രകാശിപ്പിക്കുകയുണ്ടായി. സാമ്പത്തികമായി ബുദ്ധിമുട്ടു നേരിടുന്ന സ്കൂളിലെ ഒരു കുട്ടിക്ക് ഈ വിദ്യാഭ്യാസ വർഷാരംഭത്തിൽ പഠനോപകരണങ്ങൾ വാങ്ങുന്നതിനായി ചെറിയ സാമ്പത്തിക സഹായം കാനഡയിലുള്ള ബാച്ച് മേറ്റ് സഞ്ജു ജോസഫ് നൽകാമെന്ന് യോഗത്തിൽ അറിയിക്കുകയുണ്ടായി.
ചടങ്ങിൽ ഡിജിറ്റൽ മീഡിയ രംഗത്തു പ്രശസ്തനായ ബാച്ച് മേറ്റ് ഷമീർ മച്ചിങ്ങലിനെ ആദരിച്ചു.
വൈകിട്ട് പൂർവ്വ വിദ്യാർത്ഥികൾക്കായുള്ള വിനോദ പരിപാടികളോടെ യോഗം സമാപിച്ചു. 2002
കാലഘട്ടത്തിൽ കണിയാമ്പറ്റ സ്കൂളിൽ പഠിച്ച നൂറോളം
വിദ്യാർത്ഥികൾ
യോഗത്തിൽ
പങ്കെടുത്തു.നാട്ടിൽ
സ്ഥലത്തില്ലാത്തവർക്കും പ്രവാസികളായ മറ്റു ബാച്ച് മേറ്റ്സിനുമായി
ഓൺലൈൻ ആയി റീയൂണിയനിൽ പങ്കെടുക്കാനും
അവസരമൊരുക്കിയിരിന്നുയോഗത്തിൽ
ഓർമ്മകൾ
പങ്കുവെയ്ക്കുകയുണ്ടായി

Leave a Reply

Your email address will not be published. Required fields are marked *

Previous post മൊബൈൽഫോൺ മോഷണം: പ്രതികൾ പിടിയിൽ
Next post റോഡ് പണി ഇഴഞ്ഞുതന്നെ: പ്രക്ഷോഭ പരിപാടികളുമായി വ്യാപാരികൾ: നാളെ ആർ.ഡി.ഒ.ഓഫീസ് ധർണ്ണ
Close

Thank you for visiting Malayalanad.in