മൊബൈൽഫോൺ മോഷണം: പ്രതികൾ പിടിയിൽ

കൽപ്പറ്റ:
മൊബൈൽഫോൺ മോഷണം: പ്രതികൾ പിടിയിൽ
കൽപറ്റ ഇമേജ് മൊബൈൽസിൽ നിന്നും 1,20,000 രൂപയുടെ സ്മാർട്ട് ഫോണും സ്മാർട്ട് വാച്ചും മോഷ്ടിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ. വൈത്തിരി സ്വദേശി ജെറി ലുയിസ് ജോസഫ്, പൊഴുതന സ്വദേശി സുധീവ് എന്ന മനു എന്നിവരാണ് പിടിയിലായത്. മോഷണം നടന്ന് മണിക്കൂറുകൾക്കകമാണ് ഇരുവരും പിടിയിലായത്. മൊബൈൽഫോൺ വാങ്ങാനെന്ന വ്യാജേനയാണ് ഇവർ സ്ഥാപനത്തിലെത്തിയത്. കൽപറ്റ എഎസ്പി തപോഷ് ബസുമതാരിയുടെ നിർദ്ദേശപ്രകാരം കൽപറ്റ എസ്ഐ ബിജു ആന്റണിയും സംഘവുമാണ് ഇവരെ ഇന്ന് പിടികൂടിയത്

Leave a Reply

Your email address will not be published. Required fields are marked *

Previous post കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് വീട്ടമ്മ മരിച്ചു
Next post കണിയാമ്പറ്റ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ 2002 എസ്.എസ്.എൽ.സി. ബാച്ച് സംഗമം നടത്തി.
Close

Thank you for visiting Malayalanad.in