മൂല്യവര്‍ദ്ധിത ഉത്പന്ന നിര്‍മ്മാണത്തില്‍ സൗജന്യ പരിശീലനം

കല്പറ്റ: വയനാട് ഫുഡ് ഫെസ്റ്റ് ന്റെ ഭാഗമായി മെയ് 23 ന് കൽപ്പറ്റ എൻ.എം ഡി.സി ഹാളിൽ സൗജന്യ മൂല്യവര്‍ദ്ധിത ഉത്പന്ന നിര്‍മ്മാണ പരിശീലനത്തിലേക്ക് അപേക്ഷ ക്ഷണിച്ചു.
മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ വിപണിക്ക് ഇണങ്ങുന്ന തരത്തില്‍ രൂപകല്‍പ്പന ചെയ്ത് വിജയം നേടാന്‍ സഹായിക്കുന്ന തരത്തിലാണ് പരിശീലനം. കേരളത്തിലെ പ്രഗത്ഭ ഫുഡ് ട്രയിനറായ പദ്മിനി ശിവദാസ് നയിക്കുന്നു. ഫുഡ് ബിസിനസ്സ് നടത്തി ലാഭകരമാക്കാൻ വിവിധ സർക്കാർ വകുപ്പുകൾ വഴി നൽകുന്ന ധനസഹായങ്ങൾ ആനുകൂല്യങ്ങൾ, സബ്സിഡികൾ എന്നിവയെ കുറിച്ച് വ്യവസായ കേന്ദ്രത്തിന്റെ പ്രതിനിധികൾ വിശദീകരിക്കുകയും സഹായ ഫണ്ട് എങ്ങനെ വാങ്ങാം എന്നതിന്റെ വിവരങ്ങളും ഇവിടെ ലഭിക്കും സീറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ പേരും വിലാസവും ഫോണ്‍ നമ്പരും 9995451245 എന്ന നമ്പരിലേക്ക് വാട്സാപ്പ് ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *

Previous post വാഹന അപകടത്തിൽ മരിച്ച നെല്ലിക്കുന്നേൽ ഷാജിയുടെ വീട് മന്ത്രി എ കെ ശശീന്ദ്രൻ
Next post വെയിറ്റിംഗ് ഷെഡ്ഡിന് മുകളിൽ തെങ്ങ് വീണ് പരിക്കേറ്റ ഐ.ടി.ഐ. വിദ്യാർത്ഥി മരിച്ചു
Close

Thank you for visiting Malayalanad.in