. വയനാട്ടിൽ ഒന്നരക്കിലോ കഞ്ചാവും മാരുതി കാറുമായി നാല് പേർ പിടിയിൽ
മാനന്തവാടി എക്സ്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സജിത് ചന്ദ്രനും പാർട്ടിയും ബാവലി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് നാല് എൻ ഡി പി എസ് കേസുകളിലായി നാല് പ്രതികളെയും ഒന്നര കിലോഗ്രാം കഞ്ചാവും ഒരു മാരുതി കാറും കസ്റ്റഡിയിലെടുത്തത്. ബാവലി വഴി കഞ്ചാവ് കേരളത്തിലേക്ക് കടത്തുന്നുണ്ട് എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സ്സൈസ് ടീം നടത്തിയ മിന്നൽ പരിശോധനയിലാണ് നാല് പേർ കസ്റ്റഡിലായത്.30 ഗ്രാം കഞ്ചാവ് കടത്താൻ ശ്രമിച്ചതിന് കണിയംബറ്റ കാരിക്കുടിയൻ വീട്ടിൽ ഷൈജൽ. കെ എസ് , 100 ഗ്രാം കഞ്ചാവ് കൈവശം വച്ചതിനു കോഴിക്കോട് കക്കോടിമുക്ക് പേരടി ഇല്ലത്തു വീട്ടിൽ സാദിക്ക്. പി, 400 ഗ്രാം കഞ്ചാവ് കൈവശം വച്ചതിനു കാസർഗോഡ് കാരടുക്ക വിവേകാനന്ദ നഗർ ലക്ഷം വീട് കോളനിയിൽ ബിജു, മാരുതി കാറിൽ 800 ഗ്രാം കഞ്ചാവ് കൈവശം വച്ചതിനു വൈത്തിരി പൊഴുതന അച്ചു നിവാസിൽ, അക്ഷയ് എന്നിവരെ അറസ്റ്റ് ചെയ്തു. മാനന്തവാടി ജെ എഫ് സിഎം കോടതി രണ്ടിൽ ഹാജരാക്കും. . സിവിൽ എക്സ്സൈസ് ഓഫീസർമാരായ അനൂപ്, പ്രിൻസ്, ജോബിഷ്, നിക്കോളാസ് ജോസ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. കഞ്ചാവ് കൊടുക്കുന്നവരെ പറ്റി അന്വേഷണം ഊർജിതമാക്കി.
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...