എം എൻ സ്മാരക മന്ദിരം നവീകരണ ഫണ്ട് ഏറ്റ് വാങ്ങി

മാനന്തവാടി : സി പിഐ സംസ്ഥാന കമ്മറ്റി ഓഫിസ് എം എൻ സ്മാരക മന്ദിരത്തിന്റെ നവീകരണത്തിന്റെ ഭാഗമായി ജില്ലയിൽ നിന്നും ശേഖരിച്ച ഫണ്ടിന്റെ അദ്യഘട്ടം സംസ്ഥാന എക്സിക്യൂവ് അംഗം ടി.വി ബാലൻ ഏറ്റ് വാങ്ങി. സിപിഐ മാനന്തവാടി മണ്ഡലം കമ്മറ്റി ഓഫസിൽ നടന്ന ചടങ്ങിൽ പനമരം മന്ധലം സെക്രട്ടറി ആലി തിരുവാൾ അധ്യക്ഷത വഹിച്ചു. നിരവധി രാഷ്ടീയ സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച 60 വർഷം പഴക്കമുള്ള മന്ദിരമാണ് നിലവിലെ തനിമ നിലനിർത്തിയാണ് നവീകരിക്കുന്നത്. എം എൻ സ്മാരകം സംസ്ഥാന കമ്മറ്റി ഓഫിസിന്റെ നവീകരണവും സിപിഐ വയനാട് ജില്ലാ കമ്മറ്റി ഓഫിസിന്റെ പുതിയ കെട്ടിടത്തിന്റെ നിർമ്മണവും നടന്ന് വരികയാണ്. ഫണ്ട് സമാഹരണത്തിന് പൊതുജനങ്ങളുടെയും പാർട്ടി പ്രവർത്തകരുടെയും ആവേശകരമായ പ്രതികരണമാണ് ലഭിക്കുന്നത്. സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ ബാബു , എഐടിയുസി സംസ്ഥാനസെക്രട്ടറി പി.കെ മൂർത്തി, ജില്ലാ എക്സിക്യൂട്ടിവ് അംഗം വി.കെ ശശിധരൻ, മണ്ഡലം സെക്രട്ടറി ശോഭ രാജൻ, ഷിജു കൊമ്മയാട്, കെ.പി വിജയൻ , കെ സജീവൻ, പി നാണു എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ആശുപത്രി സംരക്ഷണ നിയമ ഭേദഗതി ഓർഡിനൻസിന് മന്ത്രിസഭയുടെ അംഗീകാരം
Next post വയനാട്ടിൽ ഒന്നരക്കിലോ കഞ്ചാവും മാരുതി കാറുമായി നാല് പേർ പിടിയിൽ
Close

Thank you for visiting Malayalanad.in