എൻ ജി ഒ യൂണിയൻ വജ്ര ജൂബിലി സമ്മേളനത്തിന്റെ ഭാഗമായി പതാക ദിനം ആചരിച്ചു. കേരള എൻ ജി ഒ യൂണിയന്റെ വജ്ര ജൂബിലി സമ്മേളനം മെയ് 27 മുതൽ 30 വരെ തിരുവനന്തപുരം ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ ചേരും. വജ്ര ജൂബിലി സമ്മേളനത്തിന്റെ ഭാഗമായി മെയ് 16 നു പതാക ദിനം ആചരിച്ചു. വയനാട് ജില്ലയിൽ ജില്ലാ സെന്ററിലും ഏരിയ കേന്ദ്രങ്ങളിലും പതാക ഉയർത്തി. ജില്ലാ സെന്ററിൽ ജില്ലാ പ്രസിഡന്റ് ടി കെ അബ്ദുൽഗഫൂർ പതാക ഉയർത്തി. കൽപ്പറ്റ സിവിൽ സ്റ്റേഷനു മുൻപിൽ ഏരിയ പ്രസിഡന്റ് റിജേഷ് പി. സി പതാക ഉയർത്തി. യൂണിയൻ ജില്ലാ പ്രസിഡണ്ട് ടി കെ അബ്ദുൾഗഫൂർ സംസാരിച്ചു.ഏരിയ സെക്രട്ടറി എച്ച്. സൂരജ് സ്വാഗതം പറഞ്ഞു. മാനന്തവാടി താലൂക്ക് ഓഫീസിനു മുൻപിൽ മാനന്തവാടി ഏരിയ പ്രസിഡണ്ട് രജിത്. കെ. എസ് പതാക ഉയർത്തി.ഏരിയ സെക്രട്ടറി ജോസ് തോമസ് സ്വാഗതവും, ഏരിയ ജോയിന്റ് സെക്രട്ടറി അരുൺ. എം എസ് നന്ദിയും പറഞ്ഞു.യൂണിയൻ ജില്ലാ പ്രസിഡണ്ട് എ. കെ. രാജേഷ് അഭിവാദ്യം ചെയ്തു സംസാരിച്ചു. ബത്തേരി മിനി സിവിൽ സ്റ്റേഷനു മുൻപിൽ ബത്തേരി ഏരിയ വൈസ് പ്രസിഡണ്ട് സജീഷ് പതാക ഉയർത്തി. യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി മധുസൂദനൻ. എ. പി അഭിവാദ്യം ചെയ്തു സംസാരിച്ചു.ഏരിയ സെക്രട്ടറി അനൂപ്. പി. എസ്. സ്വാഗതവും, ജോയിന്റ് സെക്രട്ടറി പി. എം. പ്രകാശൻ നന്ദിയും പറഞ്ഞു. കൽപ്പറ്റ ടൗൺ ഏരിയയിൽ ജില്ലാ മൃഗ സംരക്ഷണ ഓഫീസ് കൊമ്പ്ലക്സിനു മുൻപിൽ ഏരിയ പ്രസിഡണ്ട് സി. സ്മിത പതാക ഉയർത്തി.യൂണിയൻ ജില്ലാ വൈസ് പ്രസിഡണ്ട് വി. ജെ. ഷാജി അഭിവാദ്യം ചെയ്തു സംസാരിച്ചു. സി.എസ്. ദിലീപ് സ്വാഗതാവും, പി. എസ്. അഭിലാഷ് നന്ദിയും പറഞ്ഞു. വജ്ര ജൂബിലി സമ്മേളനത്തിന്റെ പ്രചാരനർത്ഥം വൈകുന്നേരം കൽപ്പറ്റ ടൗണിൽ വിളമ്പര ജാഥ സംഘടിപ്പിച്ചു. തുടർന്ന് എൻ ജി ഒ യൂണിയൻ ഹാളിൽ സാംസ്കാരിക സദസ് സംഘടിപ്പിച്ചു. സാംസ്കാരിക സദസ് ഡോ. പി ജെ. വിൻസെന്റ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി. വി. ഏലിയമ്മ സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് ടി കെ. അബ്ദുൽഗഫൂർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ. കെ. രാജേഷ് സ്വാഗതവും ജില്ലാ ട്രഷറർ കെ എം നവാസ് നന്ദിയും പറഞ്ഞു.
മേപ്പാടി: ഡോ.മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി സംഘടിപ്പിച്ച വാർഷിക കായികമേള കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ ഡോ. ലാൽ പ്രശാന്ത് എം എൽ ന്റെ സാന്നിധ്യത്തിൽ മുൻ ഇന്ത്യൻ...
ബത്തേരി : പുതുക്കിപ്പണിത നമ്പിക്കൊല്ലി സെന്റ് മേരീസ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയുടെ വിശുദ്ധ മൂറോനാലുള്ള കൂദാശയും, വിശുദ്ധ ദൈവമാതാവിന്റെ ഓർമപെരുന്നാളും ജനുവരി 15 മുതൽ 18...
മാനന്തവാടി: മിനിലോറിയിലിടിച്ച് ബൈക്ക് പൂർണമായും തകർന്നിട്ടും യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു.എടവക വീട്ടിച്ചാൽ ഉത്ത വീട്ടിൽ മിഥ്ലാജ് (21) നാണ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്. മാനന്തവാടി വള്ളിയൂർക്കാവ് റോഡിൽ...
പനമരം: വീടിന്റെ ടെറസിന് മുകളിൽ കഞ്ചാവ് ചെടികൾ നട്ടു വളർത്തിയ കേസിൽ ഒരാൾ പിടിയിൽ. ചെറുകാട്ടൂർ പരക്കുനി, ബീരാളി വീട്ടിൽ യൂനസ് (45)നെയാണ് ജില്ലാ ലഹരി വിരുദ്ധ...
അങ്കമാലി: സാധാരണക്കാർക്ക് മിതമായ നിരക്കിൽ അത്യാധുനിക ശസ്ത്രക്രിയ ചികിത്സകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിൽ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് 'മെഗാ സർജിക്കൽ ക്യാമ്പയിൻ'...
കൽപ്പറ്റ: ടെക്നിക്കൽ ഹൈസ്കൂൾ മാനന്തവാടിയുടെ നേതൃത്വത്തിൽ മൂന്നു ദിവസങ്ങളിലായി വയനാട് ജില്ലാ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന 41 മത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായികമേളയ്ക്ക് തുടക്കം കുറിച്ചു....