ആദിവാസി യുവതി കൂട്ടബലാൽസംഗത്തിരയായ സംഭവം; ശക്തമായ നടപടിയെടുക്കണം: ടി. നാസർ

.
മാനന്തവാടി : തിരുനെല്ലിയിലെ ആദിവാസി യുവതി കൂട്ടബലാൽസംഗത്തിരയായ സംഭവത്തിൽ, കേസെടുക്കാതിരുന്ന പോലീസ് ഉദ്യോഗസ്ഥൻമാർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന്, എസ്ഡിപിഐ സംസ്ഥാന സമിതിയംഗം ടി. നാസർ. ക്രൂരവും പൈശാചികവുമായ രീതിയിൽ കൂട്ടബലാൽസംഗം നടന്നിട്ടും, ഗുരുതരമായി പരിക്ക് പറ്റി ഇര ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യപ്പെട്ടിട്ടും, മൂന്നു ദിവസം കേസ് രജിസ്റ്റർ പോലും ചെയ്യാതിരുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാകേണ്ടതുണ്ട്, ഇരയായ ആദിവാസി സ്ത്രീ നേരിട്ട് പരാതി നൽകിയില്ല എന്ന മുടന്തൻ ന്യായമാണ് പോലീസ്‌ പറയുന്നത്. സംഭവം സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുകയും, സാമൂഹിക പ്രവർത്തകർ ഇടപെടുകയും, ചെയ്തപ്പോൾ മാത്രമാണ് കേസ് പോലും രജിസ്റ്റർ ചെയ്യുകയും പേരിന് ഒരുപ്രതിയെ മാത്രം അറസ്റ്റ് ചെയ്യുകയും ചെയ്തത്. സംഭവത്തിൽ ഉൾപെട്ടിട്ടുള്ള മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യുകയും, അട്രോസിറ്റി ആക്ട് അനുസരിച്ച് ശക്തമായ നടപടികൾ സ്വീകരിക്കുകയും, ചെയ്യുന്നില്ല എങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്നും, ഇരകൾ ആദിവാസികളും പ്രതികൾ രാഷ്ട്രീയ സ്വധീനമുള്ളവരും ആകുമ്പോൾ പോലീസ് തുടരുന്ന ഗുരുതരമായ അലംഭാവം വെച്ച് പൊറുപ്പിക്കാനാവാത്തതാണെന്നും അദ്ധേഹം വാർത്താകുറിപ്പിൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ആദിവാസി യുവതിയെ ബലാത്സംഗം ചെയ്തതിന് ഒരാൾക്കെതിരെ കേസ് : കുടുതൽ പ്രതികൾ ഉണ്ടന്ന് സന്നദ്ധ പ്രവർത്തകർ.
Next post കടബാധ്യത മൂലം ആത്മഹത്യ ചെയ്ത കർഷകൻ ദേവസ്യയുടെ വീട് കൃഷി മന്ത്രി പി.പ്രസാദ് സന്ദർശിച്ചു
Close

Thank you for visiting Malayalanad.in