കാര്‍ഷിക ഉപകരണങ്ങളുടെ വിതരണോദ്ഘാടനം: സംഘാടക സമിതി രൂപീകരിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന പരിപാടിയുടെ ഭാഗമായി കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മാനന്തവാടിയില്‍ സംഘടിപ്പിക്കുന്ന കൃഷിക്കൂട്ടങ്ങള്‍ക്ക് ഡ്രോണ്‍ വിതരണം ചെയ്യുന്ന സംസ്ഥാനതല പരിപാടിയുടെ സംഘാടക സമിതി യോഗം ചേര്‍ന്നു. മാനന്തവാടിയില്‍ ചേര്‍ന്ന യോഗത്തില്‍ ഒ.ആര്‍. കേളു എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. മാനന്തവാടി വളളിയൂര്‍ക്കാവ് ക്ഷേത്ര പരിസരത്ത് മേയ് 7, 8, 9 തിയതികളിലാണ് കാര്‍ഷിക യന്ത്രങ്ങളുടെ പ്രദര്‍ശനവും, യുവ കര്‍ഷകര്‍ക്കുളള സെമിനാറും, കാര്‍ഷിക വിപണന മേളയും സംഘടിപ്പിക്കുന്നത്. ഡ്രോണ്‍, വിവിധ കാര്‍ഷിക യന്ത്രങ്ങള്‍ എന്നിവ കൃഷിക്കൂട്ടങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം മേയ് 9 ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് നിര്‍വഹിക്കും.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ചെയര്‍മാനായി സ്വാഗത സംഘവും, മാനന്തവാടി മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സി.കെ. രത്‌നവല്ലി, മാനന്തവാടി മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍, എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി പ്രദീപ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ ജയഭാരതി, ജില്ലാ കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എസ്. സിന്ധു, ജില്ലാ കൃഷി ഓഫീസര്‍ കെ.എസ് സഫീന, അസി. എക്.സി. എഞ്ചിനീയര്‍ (അഗ്രി) എം. ഹാജാ ഷെരീഫ്, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. കെ. അനില്‍കുമാര്‍, ഇ.ജെ. ബാബു തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളും റവന്യൂ, കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, മണ്ണ് സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കൽപ്പറ്റ നഗരസഭ ചിത്ര നഗരി പദ്ധതിക്ക് തുടക്കമായി
Next post മഹിളാകോണ്‍ഗ്രസ് ജില്ലാപ്രസിഡന്റായി ജിനിതോമസ് നാളെ ചുമതലയേല്‍ക്കും
Close

Thank you for visiting Malayalanad.in