വയനാട് പുൽപ്പള്ളിയിൽ വീണ്ടും കടുവയുടെ ആക്രമണം

വയനാട് പുൽപ്പള്ളിയിൽ വീണ്ടും കടുവയുടെ ആക്രമണം. തൊഴുത്തിന് സമീപം കെട്ടിയിട്ടിരുന്ന ആറുമാസം പ്രായമുള്ള പശുക്കിടാവിനെ കടുവ കൊന്നു. ചേപ്പില ശങ്കരമംഗലം നന്ദനന്റെ പശുക്കിടാവാണ് ചത്തത്. കഴിഞ്ഞ ദിവസവും പ്രദേശത്ത് കടുവയുടെ ആക്രമണത്തിൽ പശുക്കിടാവ് ചത്തിരുന്നു.

രാത്രി പത്തുമണിയോടെയായിരുന്നു പശുക്കിടാവിൻ്റെ കരച്ചില്‍ കേട്ട് പുറത്തിറങ്ങിയ വീട്ടുകാരാണ് കടുവയെ കണ്ടത്. വീട്ടുകാര്‍ പടക്കം പൊട്ടിച്ചതോടെ കടുവ പശുവിനെ ഉപേക്ഷിച്ചു ഓടിപ്പോയെങ്കിലും പശുവിനെ രക്ഷിക്കാനായില്ല. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഇന്ന് രാവിലെ വനപാലകർ സ്ഥലത്തെത്തി. പശുവിനെ ആക്രമിച്ചത് കടുവയാണെന്ന് സ്ഥിരീകരിച്ചു.
കഴിഞ്ഞശനിയാഴ്ച പ്രദേശത്ത് കടുവയുടെ ആക്രമണത്തിൽ പൊയ്കയിൽ മോഹനൻ എന്നയാളുടെ പശുക്കിടാവിനെയും കടുവ കൊന്നിരുന്നു. പ്രദേശത്ത് വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിലും കടുവയുടെ ചിത്രം പതിഞ്ഞിരുന്നു. ആഴ്ചകളായി പ്രദേശത്ത് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ കടുത്ത ആശങ്കയിലാണ് നാട്ടുകാർ.

Leave a Reply

Your email address will not be published. Required fields are marked *

Previous post പൂരം കാണാനെത്തിയ യുവാവ് വെള്ളച്ചാട്ടത്തിലെ കയത്തിൽ മുങ്ങി മരിച്ചു.
Next post പെൻഷൻ തുക കൃത്യമായി കിട്ടുന്നില്ല: തയ്യൽ തൊഴിലാളികൾ 25-ന് കലക്ട്രേറ്റ് മാർച്ച് നടത്തും.
Close

Thank you for visiting Malayalanad.in