വിപുലമായ ജനക്ഷേമപദ്ധതികളോടെ മാനന്തവാടി രൂപതാ സുവർണ്ണജൂബിലി സമാപനം മെയ് 1-ന് നടക്കും. ദ്വാരകപാസ്റ്ററൽ സെന്ററിൽ വെച്ച് നടക്കുന്ന സമാപന പരിപാടിയിൽ കേന്ദ്ര മന്ത്രി വി.മുരളിധരൻ, സംസ്ഥാന മന്ത്രി റോഷി അഗസ്റ്റിൻ തുടങ്ങി നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുമെന്ന് രൂപത ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മലബാറിലെ കുടിയേറ്റ ജനതയ്ക്ക് ആത്മീയനേതൃത്വവും ദിശാബോധവും നല്കി നയിക്കുന്നതിന് സ്ഥാപിക്കപ്പെട്ട മാനന്തവാടി രൂപത ഉദ്ഘാടനം ചെയ്യപ്പെട്ടിട്ട് 2023 മെയ് 1-ന് അമ്പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു. 1953-ല്‍ മലബാറിലെ സുറിയാനി ക്രൈസ്തവര്‍ക്കായി സ്ഥാപിതമായ തലശ്ശേരി അതിരൂപത വിഭജിച്ച് മാനന്തവാടി രൂപത സ്ഥാപിക്കപ്പെട്ടത്. .ജൂബിലി പ്രവർത്തനങ്ങളെന്ന നിലയില്‍ ആത്മീയതലം, സാമൂഹിക തലം, ആരോഗ്യം, വിദ്യാഭ്യാസം, കുടുംബം, സമുദായശാക്തീകരണം, തൊഴിൽ, ചരിത്രം, നീലഗിരിപാക്കേജ് എന്നിങ്ങനെ പത്ത് മേഖലകളിലായി അമ്പത് പ്രധാന പ്രവർത്തനങ്ങൾ തീരുമാനിക്കപ്പെടുകയും അവ നടപ്പിലാക്കുകയും ചെയ്തു. ഭവന രഹിതരും ഭൂരഹിതരും ഇല്ലാത്ത രൂപത എന്ന ലക്ഷ്യം മുന്നിൽ കണ്ട് വീടും ഭൂമിയും നല്കുന്ന പദ്ധതിയിലൂടെ 200 വീടുകൾ പൂർണ്ണമായും 46 വീടുകൾ ഭാഗീകമായും പൂർത്തിയാക്കാൻ സാധിച്ചു. 30 കുടുംബങ്ങൾക്ക് പത്ത് സെന്റ് വീതം ഭൂമി രൂപത തന്നെ നല്കുകയുണ്ടായി. വിവിധ സന്യസ്ത സഭകളും വ്യക്തികളും ചേർന്ന് മറ്റ് 30 പേർക്കുകൂടി ഭൂമി നല്കി. ഈ പ്രവർത്തനം ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു.
ആരോഗ്യസുരക്ഷയുടെ ഭാഗമായി ഡയാലിസിസ് സെന്ററിന് തറക്കല്ലിടുകയും പ്രതിവർഷം 1000 സൗജന്യ ഡയാലസിസിനുള്ള സൗകര്യമൊരുക്കാൻ തീരുമാനിക്കുകയും സ്വാന്ത്വനം പാലിയേറ്റീവ് സെൻററുകൾ, ആംബുലൻസ് സർവീസ് എന്നിവക്ക് ആരംഭം കുറിക്കുകയും ചെയ്തിട്ടുണ്ട്. മെയ് 1 ന് രാവിലെ 9 മണിക്ക് സീറോമലബാര്‍സഭാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മുഖ്യകാര്‍മ്മികത്വം വഹിക്കുന്ന ആഘോഷമായ കൃതജ്ഞതാബലിയോടെയാണ് സമാപനസമ്മേളനം ആരംഭിക്കുന്നത്. വിശുദ്ധ കുര്‍ബാനക്ക് ശേഷമുള്ള പൊതുസമ്മേളന ത്തില്‍ തലശ്ശേരി അതിരൂപതാദ്ധ്യക്ഷൻ ആർച്ചുബിഷപ് ജോസഫ് പാംപ്ലാനി അദ്ധ്യക്ഷനായി രിക്കും. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആർച്ചുബിഷപ് ലിയോപോള്‍ദോ ജിറേല്ലി സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കും. വിദേശകാര്യ പാര്‍ലമെന്ററി സഹമന്ത്രിയായ വി. മുരളീധരന്‍ മുഖ്യപ്രഭാഷണം നടത്തുകയും റവ. ഫാ. ബിജു മാവറ ജൂബിലവര്‍ഷപ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്യുമെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ രൂപത വികാരി ജനറാൾ ഫാദർ. പോൾ മുണ്ടോളിക്കൽ, രൂപത പി.ആർ. ഒ ഫാ. ജോസ് കൊച്ചറക്കൽ ഫാ. ബിജു മാവറ, സെബാസ്റ്റ്യൻ പാലംപറമ്പിൽ സാലു മേച്ചേരിൽ, ബാബു നമ്പുടാകം തുടങ്ങിയവർ പങ്കെടുത്തു.
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....