കർണാടകയിൽ ക്വാറിയിൽ കാൽ വഴുതി വീണ് മലയാളി യുവാവ് മരിച്ചു

കൽപ്പറ്റ: :കർണാടക ക്വാറിയിൽ കാൽ വഴുതി വീണ് മലയാളി യുവാവ് മരിച്ചു ചാമരാജ് നഗർ മുക്കള ഹള്ളിയിലെ എസ് പി കെ ക്രഷറിൽ കാൽ വഴുതിവീണ് താമരശ്ശേരി പരപ്പൻ പൊയിൽ ചാടിക്കുഴി രാജി നിവാസിൽ സജിൻ ഹരി (34)യാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അപകടം..
ഇവിടെ സൂപ്പർവൈസറായി ജോലി ചെയ്തു വരികയായിരുന്നു.
ക്വാറിയിൽ ജോലി ചെയ്തിരുന്ന ആൾക്ക് മൊബൈൽ ഫോണിൽ മുകളിൽ നിന്നും ലൈറ്റ് അടിച്ചു കൊടുക്കുന്നതിനിടെ കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നുവെന്ന് കൂടെയുണ്ടായിരുന്നവർ പറഞ്ഞു.
പിതാവ്: എസ് എം സെൽവരാജ്.
ഭാര്യ: അഞ്ജു. മകൾ: ഇഹലക്ഷ്മി. സഹോദരങ്ങൾ: സ്മിത എസ് രാജ് ( നടനം സ്കൂൾ ഓഫ് ഡാൻസ് കാരാടി), സംഗീത് എസ് രാജ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post രാഹുൽഗാന്ധിക്ക് നീതി നിഷേധിച്ചതിനെതിരെ കോൺഗ്രസിന്റെ ഐക്യദാർഢ്യ പ്രകടനം.
Next post വന്യമൃഗശല്യം: കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് അടുത്ത മാസം വയനാട് സന്ദർശിച്ചേക്കും
Close

Thank you for visiting Malayalanad.in