കത്തോലിക്ക കോൺഗ്രസ് 105 മത് ജന്മവാർഷികവും സമുദായനേതൃ സംഗമവും കർഷക ജ്വാലയും മാനന്തവാടിയിൽ

കൽപ്പറ്റ: കത്തോലിക്ക കോൺഗ്രസ് 105-ാം ജന്മ വാർഷികവും മാനന്തവാടി രൂപത സുവർണ്ണ ജൂബിലിയോടനുബന്ധിച്ചുള്ള സമുദായ നേതൃ സംഗമവും കർഷക ജ്വാലയും 2013 ഏപ്രിൽ 22,23 തീയതികളിൽ മാനന്തവാടി ദ്വാരകയിൽ ഷെവലിയാർ തീത് കുഞ്ഞി തൊമ്മൻ നഗറിൽ നടക്കും. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയും മാനന്തവാടി രൂപതയും സംയുക്തമായാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.
ജന്മദിന സമ്മേളനത്തിന്റെ ഭാഗമായി ഏപ്രിൽ 20ന് കുറവിലങ്ങാട് വെച്ച് കത്തോലിക്കാ കോൺഗ്രസിന്റെ പ്രഥമ അൽമായ പ്രസിഡന്റ് ജോൺ നിധിമിയുടെ കബറിടത്തിൽ നിന്ന്,മുൻ സംസ്ഥാന പ്രസിഡൻറ് ജോൺ കച്ചിറമറ്റം ഇപ്പോഴത്തെ പ്രസിഡന്റ് അഡ്വ.ബിജു പറയനിലത്തിന് ദീപശിഖ കൈമാറും. വിവിധ രൂപതകളിലൂടെ പ്രയാണം ചെയ്യുന്ന ദീപശിഖ 22 ന് വൈകിട്ട് മൂന്നുമണിക്ക് ലക്കിടിയിൽ വച്ച് മാനന്തവാടി രൂപതാ ഭാരവാഹികൾ സ്വീകരിക്കും.
തുടർന്ന് കൽപ്പറ്റ മീനങ്ങാടി, കേണിച്ചിറ നടവയൽ, പനമരം മാനന്തവാടി വഴി ദ്വാരകയിൽ എത്തിച്ചേരും തുടർന്ന് സമ്മേളനഗരിയിൽ ദീപശിഖ സ്ഥാപിക്കും. സ്മൃതി മണ്ഡപത്തിലെ പുഷ്പാർച്ചനക്കു ശേഷം ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയനിലം പതാക ഉയർത്തും. തുടർന്ന് ഗ്ലോബൽ വർക്കിംഗ് കമ്മിറ്റി ചേരും ഏപ്രിൽ 23 ഞായറാഴ്ച രാവിലെ 10 മണിക്ക് ഗ്ലോബൽ പ്രവർത്തക സമിതി സമ്മേളനം നടക്കും. ഇന്ത്യയിലെ സീറോ മലബാർ രൂപതകളിലെ കത്തോലിക്കാ കോൺഗ്രസ് നേതാക്കളും . ഇന്ത്യക്ക് പുറത്തുള്ള കത്തോലിക്ക കോൺഗ്രസ് സമിതികളുടെ പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുക്കും. മാനന്തവാടി രൂപതാ വികാരി ജനറാൾ മോൺ.പോൾ മുരളിക്കൽ പ്രവർത്തകസമിതി ഉദ്ഘാടനം ചെയ്യും.
23 ന് ഉച്ചയ്ക്ക് 1.30ന് മാനന്തവാടി രൂപതയിലെ വിവിധ ഇടവകകളിൽ നിന്നുള്ള സമുദായ നേതാക്കൾ ദ്വാരക അൽഫോൻസാപ്പള്ളി അങ്കണത്തിലും യു സ്കൂൾ അങ്കണത്തിലും അണിചേരും തുടർന്ന് മാനന്തവാടി രൂപയുടെ മെത്രാൻ മാർ ജോസ് പൊരുന്നേടം കർഷക ജ്വാല തെളിയിക്കും.
സമുദായ നേതാക്കൾ വലിയായി സമ്മേളനഗരിയിലേക്ക് നീങ്ങും.സമുദായ നേതൃസംഗമത്തിൽ പ്രസിഡന്റ് അഡ്വ ബിജുപറയനിലം അധ്വക്ഷത വഹിക്കും. മാനന്തവാടി രൂപതാ ബിഷപ്പ് മാർ ജോസ് പെരുന്നേടം അനുഗ്രഹ പ്രഭാഷണം നടത്തും. സഹായ മെത്രാൻ മാർ അലക്സ് താരാമംഗലം സമ്മേളനം ഉദ്ഘാടനം ചെയ്യും. ഗ്ലോബൽ ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ ഗ്ലോബൽ ഡയറക്ടർ ഫാ. ജിയോ കടവി, ഫാ ജോബി മുക്കാട്ടുകാവുങ്കൽ,ഡോ ജോസ്കുട്ടി ഒഴുകയിൽ
ഡോ കെ പി സാജു, സെബാസ്റ്റ്യൻ പുരക്കൽ,ഡോ ജോബി കാക്കാശ്ശേരി,രാജേഷ് ജോൺ,ബെന്നി ആന്റണി,ടെസ്സി ബിജു,അഡ്വ ഗ്ലാഡിസ് ചെറിയാൻ, ട്രീസാ ലീസ് സ്വൻ, സ്വാഗതസംഘം ജനറൽ കൺവീനർ ജോൺസൺ തൊഴുത്തുങ്കൽ എന്നിവർ പ്രസംഗിക്കും.
കാർഷിക മേഖലയിലെ പ്രതിസന്ധി വന്യജീവി പ്രശനം, ബഫർസോൺ . സമുദായം നേരിടുന്ന പ്രശ്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രമേയങ്ങൾ അവതരിപ്പിക്കും. കേരളത്തിലെ 15 സീറോ മലബാർ രൂപതകളിലും കത്തോലിക്ക കോൺഗ്രസ് പ്രവർത്തിക്കുന്നു. സമുദായത്തിന്റെ വിവിധ പ്രശ്നങ്ങളിൽ ഇടപെടുകയും കാർഷിക മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ പരിശ്രമിക്കുകയും ചെയ്യുന്നു. സഭാ നേതൃത്വത്തെയും വൈദികരെയും സന്യസ്ഥരെയും നിരന്തരമായി മാധ്യമങ്ങളിലൂടെ അപമാനിക്കുന്നതിനെതിരെ ശക്തമായി നിലപാടുകൾക്ക് സമ്മേളനം രൂപം നൽകും .ക്രൈസ്തവർ വിശുദ്ധമായി കരുതുന്ന വസ്തുക്കളെയും സ്ഥലങ്ങളെയും അപമാനിക്കുന്നവർക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കും. ലഹരിക്കെണിയും പ്രണയക്കെണിയും ഒരുക്കുന്നവർക്കെതിരെ സംഘടിതമായ ചെറുത്ത് നിൽപ്പ് ഉണ്ടാകും. ജന്മവാർഷികത്തിന്റെയും സമുദായ നേതൃസംഗമത്തിന്റെയും ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി സംഘട സമിതി ഭാരവാഹികളായ കത്തോലിക്കാ കോൺഗ്രസ് രൂപത പ്രസിഡൻറ് ഡോ. കെ പി സാജു കൊല്ലപ്പള്ളി, സംഘാടക സമിതി ജനറൽ കൺവീനർ ജോൺസൺ തൊഴുത്തുങ്കൽ . കൽപ്പറ്റ ഫെറോന വികാരി ഫാ. മാത്യു പെരിയപ്പുറം പബ്ലിസിറ്റി കൺവീനർമാരായ ബിനു റോസ് നാട്, സജി ഫിലിപ്പ്, രാജൻബാബു എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Previous post വനിതാ പ്രൊട്ടക്ഷന്‍ ഓഫീസറെ നായയെ വിട്ട് ആക്രമിച്ച സംഭവം അപലപനീയവും അതിക്രൂരവും: മന്ത്രി വീണാ ജോര്‍ജ്
Next post പെർമിറ്റ് ഫീസ് വർദ്ധന പിൻവലിക്കണമെന്ന് യു.ഡി.എഫ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം ആവശ്യപ്പെട്ടു.
Close

Thank you for visiting Malayalanad.in