ജലനിധിക്കെതിരെ ഉയരുന്ന ആരോപണങ്ങളും വാർത്തകളും അടിസ്ഥാന രഹിതമാണന്ന് ശുദ്ധജല വിതരണ ഫെഡറേഷൻ

.
കൽപ്പറ്റ:
ജലനിധിക്കെതിരെ ഉയരുന്ന ആരോപണങ്ങളും വാർത്തകളും അടിസ്ഥാന രഹിതമാണന്ന് ജലനിധി ജനകീയ കമ്മിറ്റികളുടെ കോഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ജലനിധി പദ്ധതിക്കെതിരെ വരുന്ന
വാർത്തകളുടെ അടിസ്ഥാനത്തിൽ ഗുണഭോക്താക്കളുടെ ഇടയിൽ തെറ്റിദ്ധാരണ സൃഷ്ടിച്ചിരിക്കുകയാണന്ന് ഭാരവാഹികൾ പറഞ്ഞു.
കേരളത്തിലെ മറ്റ് ജില്ലകൾക്ക് പുറമെ വയനാട് ജില്ലയിലെ 13 പഞ്ചായത്തുകളിലായി അഞ്ചുകുന്ന് ശുദ്ധജല വിതരണ പദ്ധതി, നെൻ മേനി പദ്ധതി , പുൽപ്പള്ളി പദ്ധതി, മഹത്മ പദ്ധതി , തോണിച്ചാൽ പദ്ധതി, എള്ളു മന്ദം പദ്ധതി, സാന്ത്വനം പദ്ധതി, മഴുവന്നുർ പദ്ധതി, പനമരം പദ്ധതി, നടവയൽ പദ്ധതി, വെളുമ്പുകണ്ടം പദ്ധതി , പൂതാടിപദ്ധതി, കോട്ടത്തറ പദ്ധതി. 13 ഓളം വൻകിട പദ്ധതകളും, 20 ഒാളം ചെറുകിട പദ്ധതികളിലുമായി മുപ്പതിനായിരത്തോളം കുടുംബങ്ങൾക്ക് ഗുണഭോക്തൃ കമ്മിറ്റികളായ സ്കീം ലെവൽ എകസിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 2018 മുതൽ കൂടിവെള്ള വിതരണം സുഗമമായി നടത്തി കൊണ്ടരിക്കുകയാണ്.
ലാഭേച്ചയില്ലാതേയും ഒരു രൂപ പോലും ശബളം വാങ്ങിക്കാതെയു പ്രവർത്തിക്കുന്ന ഗുണഭോക്‌തൃ കമ്മിറ്റികളെ സംശയ നിഴലിലാക്കുന്ന തരത്തിലാന്ന് പ്രചരണം നടക്കുന്നത്‌
. കമ്മീഷൻ ചെയ്ത് കഴിഞ്ഞാൽ തുടർ നടത്തിപ്പും പരിപാലനവും സൊസൈറ്റി റെജിസ്ട്രേഷൻ ആകട് പ്രകാരം പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന കമ്മിറ്റികൾക്കാണ് മുഴുവൻ ബാധ്യതയും വന്നു ചേരുന്നത്. ഇന്ന് പല സമിതികളും വൻ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും കുടിവെളള വിതരണം സുഗമമായി നടത്തി കൊണ്ടുപോകുന്നുണ്ട്. സർക്കാറിന് ഒരു തരത്തിലുള്ള സാമ്പത്തികബാധ്യതയും ഇതുമൂലം ഉണ്ടാകുന്നില്ല.
വാട്ടർ അതോറിറ്റിയുമായി ബന്ധപ്പെട്ട പരാതികൾ ജലനിധിയുമായി യാതൊരു ബന്ധം ഇല്ലാത്തതാണെന്നും, ഒരു ലാഭേച്ചയും ഇല്ലാതെ പ്രവർത്തിക്കുന്ന ജനകീയ സമിതികളെ തകർക്കുന്നതിനുവേണ്ടി നീക്കം നടത്തുന്ന ഇത്തരത്തിലുള്ള ഗൂഢശക്തികളെ തിരിച്ചറിയണമെന്നും ശുദ്ധജല വിതരണ ഫെഡറേഷൻ വയനാട് ജില്ലാ കമ്മറ്റി ആവശ്യപെട്ടു.
: ജനറൽ സെക്രട്ടറി കുര്യൻ കരിപ്പായിൽ, ട്രഷറർ വിനോദ് തോട്ടത്തിൽ, സെക്രട്ടറി ബിന്ദു ജയൻ നല്ലാങ്കൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ബാങ്ക് അക്കൗണ്ട് വഴി സാധാരണക്കാർക്ക് ലൈഫ് ഇൻഷുറൻസ് പദ്ധതി.
Next post വർദ്ധിപ്പിച്ച ഫീസുകൾ പിൻവലിക്കണമെന്ന് കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർ വൈസേഴ്സ് അസോസിഷൻ
Close

Thank you for visiting Malayalanad.in