ജനതാദൾ എസ് ഭീം ജയന്തി ആചരിച്ചു

:

പനമരം: ജനതാദൾ എസ് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പനമരത്ത് ഭരണഘടനയുടെ പിതാവ് ഡോ. ബി.ആർ അംബേദ്കറുടെ132-ാം ജന്മവാർഷികാചരണവും ഭരണഘടനാ സംരക്ഷണ സദസ്സും സംഘടിപ്പിച്ചു. ജനതാദൾ എസ് വയനാട് ജില്ലാ ജനറൽ സെക്രട്ടറി ജുനൈദ് കൈപ്പാണി അനുസ്മരണ പ്രഭാഷണം നടത്തി ചടങ്ങ് ജെ.ഡി.എസ് ജില്ലാ പ്രസിഡന്റ്‌ മുള്ളൻമട കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതിയംഗം സുബൈർ കടന്നോളി അധ്യക്ഷത വഹിച്ചു. എൻ.കെ മുഹമ്മദ്കുട്ടി, അമീർ അറക്കൽ, ഫ്രാൻസിസ് പുന്നോലിൽ, അന്നമ്മ പൗലോസ്, രാജൻ ഒഴക്കോടി, റെജി ഗോപൻ,കെ.അസീം പനമരം,കുര്യാക്കോസ് കെ. വി തുടങ്ങിയവർ സംസാരിച്ചു.
സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും പഠിപ്പിക്കുന്ന അംബേദ്കറുടെ മഹത്തായ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ പുതു തലമുറക്ക് സാധിക്കണമെന്ന് അനുസ്മരണ പ്രഭാഷണത്തിൽ ജുനൈദ് കൈപ്പാണി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വയനാട്ടിൽ എം.ഡി.എം.എ.യുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു.
Next post നിയന്ത്രണം വിട്ട ബൈക്ക് പോലീസ് ജീപ്പിലിടിച്ച് രണ്ട് പേർക്ക് പരിക്ക്
Close

Thank you for visiting Malayalanad.in