രാഹുലും പ്രിയങ്കയും വയനാട്ടിൽ: കൽപ്പറ്റ നഗരത്തിൽ നാളെ ഗതാഗത നിയന്ത്രണം

കൽപ്പറ്റ: രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനവുമായി ബന്ധപ്പെട്ട് നാളെ പകൽ 12 മണി മുതൽ കൽപ്പറ്റ ടൗണിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തും. ജില്ലാ പോലീസ് മേധാവി.
യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോണ്ഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും നൽകുന്ന സ്വീകരണത്തിലും തുടര്ന്ന് ഇരുവരും പങ്കെടുക്കുന്ന റോഡ്ഷോ, പൊതു സമ്മേളനം എന്നിവയോടുബന്ധിച്ച് നാളെ (11.04.2023 തിയ്യതി ) പകൽ 12.00 മണി മുതൽ കൽപ്പറ്റ ടൌണിൽ താഴെ പറയുന്ന പ്രകാരം ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതായി ജില്ലാ പോലീസ് മേധാവി . ആർ.ആനന്ദ് അറിയിച്ചു.
1. നാളെ പകൽ 12.00 മണി മുതൽ കൽപ്പറ്റ മുൻസിപ്പൽ ഓഫീസിനും കൈനാട്ടി ബൈപാസ് ജംഗ്ഷനും ഇടയിൽ ടൌണിലൂടെ ഒരു വാഹനങ്ങൾക്കും ഗതാഗതം അനുവദിക്കുന്നതല്ല.
2. ബത്തേരി-മാനന്തവാടി ഭാഗങ്ങളിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കൈനാട്ടി ബൈപാസ് ജംഗ്ഷൻ വഴി കടന്ന് പോകേണ്ടതാണ്.
3. കോഴിക്കോട് ഭാഗത്ത് നിന്നും ബത്തേരി – മാനന്തവാടി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കൽപ്പറ്റ ജനമൈത്രി ജംഗ്ഷനിൽ നിന്നും ബൈപ്പാസ് വഴി കടന്ന് പോകേണ്ടതാണ്.
4. ബത്തേരി – മാനന്തവാടി ഭാഗങ്ങളിൽ നിന്നും വരുന്ന ബസ്സുകൾ കൈനാട്ടി ബൈപ്പാസ് ജംഗ്ഷനിൽ നിന്നും ബൈപ്പാസ്സ് വഴി പുതിയ ബസ് സ്റ്റാന്റിൽ പ്രവേശിച്ച് ആളുകളെ ഇറക്കി ശേഷം പഴയ സ്റ്റാന്റ് വരെ വന്ന് യാത്രക്കാരെ കയറ്റി തിരിച്ച് ജനമൈത്രി ജഗ്ഷൻ വഴി ബൈപ്പാസിലൂടെ തന്നെ തിരികെ പോകേണ്ടതാണ്.
5. കോഴിക്കോട് ഭാഗങ്ങളിൽ നിന്നും വരുന്ന ബസ്സുകൾ പുതിയ ബസ് സ്റ്റാന്റിൽ പ്രവേശിച്ച് ആളുകളെ ഇറക്കി ശേഷം പഴയ സ്റ്റാന്റ് വരെ വന്ന് യാത്രക്കാരെ കയറ്റി തിരിച്ച് തിരികെ ജനമൈത്രി ജംഗ്ഷൻ വഴി ബൈപ്പാസിലൂടെ കടന്ന് പോകേണ്ടതാണന്ന് ജില്ലാ പോലീസ് മേധാവി ആർ.ആനന്ദ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ”നിൻ കൂടെ ഞാനില്ലയോ…”; ഉള്ളിൽ കൂടുകൂട്ടാനൊരു ഗാനം കൂടി, ‘പാച്ചുവും അത്ഭുതവിളക്കും’ സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി
Next post Live From The Field
Close

Thank you for visiting Malayalanad.in