യേശുവിൻ്റെ പീഢാനുഭവ സ്മരണകളിൽ പരിഹാര പ്രദക്ഷിണത്തിൽ ഭീമൻ കുരിശുമായി യുവാക്കൾ

യേശുക്രിസ്തുവിന്റെ പീഡാ സഹനത്തിന്റെയും രക്ഷാകരമായ കുരിശു മരണത്തിന്റെയും സ്മരണകളിൽ ഭീമൻ കുരിശുമായി യുവാക്കൾ. മാനന്തവാടി മുതിരേരി ലിറ്റിൽ ഫ്ലവർ ദേവാലയത്തിൽ ദുഃഖവെള്ളിയോടനുബന്ധിച്ച് നടത്തിയ പാപപരിഹാരയാത്രയിലാണ് 400 കിലോ ഭാരമുള്ള മരകുരിശുമായി കെസിവൈഎം നേതൃത്വത്തിൽ കെസിവൈഎം അംഗങ്ങളും യുവജനങ്ങളും വിശ്വാസികളും പങ്കെടുത്തത്. ദേവാലയത്തിൻ്റെ മുന്നിലെ കുരിശടിയിൽ നിന്നും രാവിലെ 9 മണിക്ക് ആരംഭിച്ച പാപപരിഹാരയാത്ര മലമുകളിൽ 12 മണിക്കാണ് സമാപിച്ചത്. ഫാ.റ്റിനോ പാമ്പയ്ക്കൽ (CST) മലമുകളിൽ സന്ദേശം നൽകി. കുരിശിന്റെ വഴിക്ക് ശേഷം നേർച്ച കഞ്ഞി വിതരണം നടത്തി. ഇടവക വികാരി ഫാ.വിൻസൻറ് കൊരട്ടി പറമ്പിൽ, സിസ്റ്റർ ബിനെറ്റ്, സിസ്റ്റർ പ്രേമ, സിസ്റ്റർ ആൻസി, കെസിവൈഎം പ്രസിണ്ട് അതുൽ, സെക്രട്ടറി സോണി, കൈക്കാരൻന്മാരായ തങ്കച്ചൻ പാറയിൽ, അപ്പച്ചൻ മടത്തിപറമ്പിൽ, ബേബി എറുമഗലത്ത്, ഷാജി കപ്പലമാക്കൽ, ഷിബു കണ്ടത്തിൽ, സന്തോഷ് കൈതമറ്റം എന്നിവർ നേതൃത്വം നൽകി. കുരിശടിയിൽ പ്രാരംഭ പ്രാർത്ഥന ചൊല്ലി മുന്നേറിയ കാൽവരി യാത്രയിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വയനാടൻ ചുരത്തിലെ പീഡാനുഭവ യാത്രയിൽ കുരിശിൻ്റെ വഴിയിൽ ആയിരങ്ങൾ
Next post കേരളം വനിതാ സംരംഭക സൗഹൃദ സംസ്ഥാനമായി വളർന്നു കൊണ്ടിരിക്കുകയാണന്ന് ജാസ്മിൻ കരീം.
Close

Thank you for visiting Malayalanad.in