തുരങ്ക പാതക്കെതിരെ നിയമപോരാട്ടം നടത്തുമെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി

കൽപ്പറ്റ: കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിലിൽ ആരംഭിച്ച് വയനാട്ടിലെ മേപ്പാടി കള്ളാടിയിൽ അവസാനിക്കുന്ന വയനാട് തുരങ്ക പാതക്കെതിരെ നിയമപോരാട്ടം നടത്തുമെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി.
പ്രക്ഷോഭവും നിയമ നടപടിയും നടത്തുന്നതിനൊപ്പം ജനങ്ങൾക്കിടയിൽ ബോധവൽക്കരണവും നടത്തുമെന്ന് ഭാരവാഹികൾ. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയെ സമീപിക്കുമെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ പത്ര സമ്മേളനത്തിൽ പറഞ്ഞു. പഞ്ചായത്തുകൾ പിന്തുടരുന്ന കെട്ടിട നിർമ്മാണ ചട്ടങ്ങളുടെ പിൻബലത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവുകൾ മാനിക്കാതെ നിരവധി വൻ കെട്ടിടങ്ങൾ വയനാട്ടിൽ ഉയർന്ന് വരുന്നുണ്ട് ഇവർ പറഞ്ഞു. കരിങ്കൽ ഖനനം, വനനശീകരണം, മണ്ണ് തരം മാറ്റൽ, കെട്ടിട നിർമ്മാണം തുടങ്ങിയ എല്ലാ മേഖലകൾക്കും ഈ ഉത്തരവുകൾ ബാധകമാണന്നും ഭാരവാഹികൾ പറഞ്ഞു തുരങ്ക പാതക്ക് പകരം ബദൽ റോഡുകളുടെ നിർമ്മാണത്തിനാണ് സർക്കാർ ശ്രമിക്കേണ്ടത് എന്ന് ഇവർ പറഞ്ഞു. . വർഗ്ഗീസ് വട്ടേക്കാട്ടിൽ, എൻ. സലീംകുമാർ , പി.ജി.മോഹൻദാസ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വന്യമൃഗ ശല്യം: സർക്കാരിനെതിരെ കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ടു പോകുമെന്ന് ഹൈക്കോടതിയിലെ പരാതിക്കാരൻ.
Next post ബ്രേക്ക് നഷ്ടപ്പെട്ട കെ.എസ്. ആർ.ടി.സി.ബസ് അപകടത്തിൽ പെടാതെ ഡ്രൈവർ രക്ഷപ്പെടുത്തി
Close

Thank you for visiting Malayalanad.in