മേപ്പാടി: അരുണമല കാട്ടുനായ്‌ക്ക വിഭാഗക്കാരുടെ കാർഷികോൽപ്പന്നങ്ങൾ പാക്കറ്റുകളിലായി വിപണിയിലെത്തുന്നു. ഇവരുടെ ഏലം, കുരുമുളക് എന്നിവയാണ് ആകർഷകമായ പാക്കറ്റുകളിലൂടെ വിൽപ്പനക്കെത്തുന്നത്. വനംവകുപ്പ് സൗത്ത്‌വയനാട് ഡിവിഷന് കീഴിൽ ‘ വയനാട് വൻധൻ സ്പെെസസ് ’ എന്ന പേരിലാവും ഇവ അറിയപ്പെടുക. ജില്ലയിൽ ഏറ്റവും കൂടുതൽ ഏലം കൃഷിയുള്ള മേഖലയാണ് അരുണമല മേഖല. കാട്ടുനായ്ക്ക വിഭാഗത്തിൽപ്പെട്ട നിരവധി കുടുംബങ്ങൾ ഏലം കൃഷിയിൽ മാത്രം ആശ്രയിച്ചാണ് ഉപജീവനം നടത്തുന്നത്. മതിയായ വില മിക്കപ്പോഴും ലഭിക്കാറുമില്ല. ഈ സാഹചര്യത്തിലാണ് മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി വിപണിയിലെത്തിക്കാൻ വനംവകുപ്പ് അധികൃതർ ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി വൻധൻ വികാസ് കേന്ദ്ര പദ്ധതി മുഖേന സാമ്പത്തിക സഹായവും കണ്ടെത്തി. ഏലത്തിന് പുറമെ അരുണമലക്കാരുടെ കുരുമുളകും തരിയോട് എട്ടാംമെെൽ വർധൻ വികാസ് സ്വാശ്രയ സംഘാംഗങ്ങൾ ശേഖരിക്കുന്ന കാട്ടുതേനും സംസ്കരിച്ച് മിതമായ നിരക്കിൽ വിപണിയിലെത്തിക്കുന്നുണ്ട്. അരുണമലയിൽ നടന്ന ചടങ്ങിൽ മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ഓമന രമേശ് ഉൽപ്പന്നങ്ങൾ പുറത്തിറക്കി. ചെമ്പ്രാപീക്ക് വനസംരക്ഷണ സമിതി പ്രസിഡന്റ് കെ എ അനിൽകുമാർ ഏറ്റുവാങ്ങി. മേപ്പാടി റെയിഞ്ച് ഓഫീസർ ഡി ഹരിലാൽ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം രാഘവൻ, വാർഡ് അംഗം രാധ, ഡിവിഷൻ കോ ഓർഡിനേറ്റർ എം മോഹൻദാസ്, പി കെ ജീവരാജ്, അരവിന്ദാക്ഷൻ കണ്ടോത്തുപാറ, സുന്ദരൻ, ബാബു എന്നിവർ സംസാരിച്ചു. സിയാദ്ഹസൻ സ്വാഗതവുംപി കെ രാജേഷ് നന്ദിയും പറഞ്ഞു.
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....