ബഹുസ്വരതാ സന്ദേശവുമായി ഹാഥ് സേ ഹാഥ് ജോഡോ യജ്ഞം തുടങ്ങി.

മാനന്തവാടി: ഇന്ത്യയെ വീണ്ടെടുക്കാനായി രാഹുല്‍ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രയുടെ തുടര്‍ച്ചയായി രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും ഒരുമിപ്പിക്കാനുള്ള യജ്ഞത്തിന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരുനെല്ലി അപ്പപ്പാറയില്‍ തുടക്കമായി. രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ സന്ദേശം എല്ലാ ഭവനങ്ങളും സന്ദര്‍ശിച്ച് കൊണ്ട് ജനങ്ങളിലെത്തിച്ച് കൈയോട് കൈ ചേര്‍ത്ത് ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വവും സാഹോദര്യവും ജനാധിപത്യവും സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഹാഥ് സേ ഹാഥ് ജോഡോ യജ്ഞം. ഹാഥ് സേ ഹാഥ് ജോഡോ യജ്ഞം ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്‍.ഡി. അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. വര്‍ഗീയ ഫാസിസ്റ്റ് നിലപാടുകള്‍ക്കെതിരെ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ ഒന്നിക്കേണ്ട കാലഘട്ടമാണിതെന്ന് അദ്ദേഹം പറഞ്ഞു. സങ്കുചിതമായ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി രാജ്യത്തെയൊന്നാകെ വിറ്റുതുലക്കുന്ന, ജനാധിപത്യ മതേതരത്വമൂല്യങ്ങള്‍ ചവിട്ടിമെതിക്കുന്ന മോദിയെ അധികാരത്തില്‍ നിന്നും മാറ്റി നിര്‍ത്താന്‍ കോണ്‍ഗ്രസിനെ കഴിയൂ. വെറുപ്പിന്റെ രാഷ്ട്രീയം അവസാനിപ്പിച്ച് സ്‌നേഹത്തിലേക്ക് രാജ്യത്തെ നയിക്കാനാണ് രാഹുല്‍ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തിയത്. രാജ്യം അപകടത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു യാത്രക്ക് അദ്ദേഹത്തേ പ്രേരിപ്പിച്ചത്. ഇന്ത്യയിലെ ജനങ്ങളില്‍ കോണ്‍ഗ്രസ് രൂഢമൂലമാക്കിയ മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കുന്നതിനായാണ് അദ്ദേഹം ആ യാത്ര നടത്തിയതെന്നും അപ്പച്ചന്‍ പറഞ്ഞു. 2024-ല്‍ നടക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ രാജ്യം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നത് രാജ്യത്തെ സ്‌നേഹിക്കുന്നവരുടെ ഉത്തരവാദിത്വവും കടമയുമാണ്. പണം കൊടുത്തും, നിയമസംവിധാനങ്ങളെ വശത്താക്കിയും എന്തും ചെയ്യുന്ന അവസ്ഥയിലേക്കാണ് രാജ്യത്ത് കാര്യങ്ങള്‍ നീങ്ങുന്നതെന്നും ഇത് അവസാനിപ്പിക്കുന്നതിനായി ജനങ്ങള്‍ അണിനിരക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുനെല്ലി മണ്ഡലം പ്രസിഡന്റ് കെ.ജി. രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എ.ഐ.സി.സി. അംഗവും മുന്‍ മന്ത്രിയുമായ പി.കെ. ജയലക്ഷ്മി, ഡി.സി.സി. വൈസ് പ്രസിഡന്റ് ഒ.വി. അപ്പച്ചന്‍, സി.യു.സി. കണ്‍വീനര്‍ വി.എ. മജീദ്, ബിനു തോമസ്, എം.ജി. ബിജു, എക്കണ്ടി മൊയ്തൂട്ടി, ഇ.വി. അബ്രഹാം, വി.വി. രാമകൃഷ്ണന്‍, ശശികുമാര്‍, പി.എസ്. ഷംസീര്‍ അരണപ്പാറ, സുശോഭ്, വൈശാഖ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഓടിക്കൊണ്ടിരിക്കേ കാർ കത്തി നശിച്ചു: യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു.
Next post മനുക്കുന്ന് മല കയറ്റത്തിനും ശ്രീകോട്ടയിൽ ഭഗവതി ക്ഷേത്ര ചുറ്റുവിളക്ക് മഹോത്സവത്തിനും ഒരുക്കങ്ങളായി
Close

Thank you for visiting Malayalanad.in