ഓടിക്കൊണ്ടിരിക്കേ കാർ കത്തി നശിച്ചു: യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു.

മാനന്തവാടി : ഓടിക്കൊണ്ടിരിക്കേ കാർ കത്തിനശിച്ചു. കണിയാരം കുറ്റിമൂലയിലെ പാണായിക്കൽ നിധീഷിന്റെ ഉടമസ്ഥതയിലുള്ള കാറാണ് കത്തിയത്. ബുധനാഴ്ച രാത്രി എട്ടോടെ കണിയാരത്തിനും പാലാക്കുളിക്കുമിടയിലായിരുന്നു സംഭവം. മാനന്തവാടിയിലെത്തി തിരികെ വീട്ടിലേക്ക് പോവുകയായിരുന്നു നിധീഷും സുഹൃത്തുക്കളും. കാറിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇറങ്ങി ഓടിയതിനാലാണ് വലിയ ദുരന്തം ഒഴിവായത്. നിമിഷനേരം കൊണ്ട് കാറിന് തീപ്പിടിച്ചു. കത്തുമ്പോൾ തന്നെ പിന്നോട്ട് നീങ്ങിയ കാർ റോഡിന്റെ വലതുഭാഗത്തുള്ള വൈദ്യുതി പോസ്റ്റിനും വൈദ്യുതിത്തൂൺ വലിച്ചു കെട്ടിയ കമ്പിക്കുമിടയിൽ നിന്നാണ് കത്തിയമർന്നത്. കെ.എസ്.ഇ.ബി അധികൃതരെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു. മാനന്തവാടി അഗ്നിരക്ഷാ യൂണിറ്റെത്തിയാണ് തീയണച്ചത്. കാർ പൂർണമായും കത്തി നശിച്ചു. രണ്ടാഴ്ച മുൻപാണ് നിധീഷ് സെക്കൻഡ് ഹാൻഡ് കാർ വാങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ചെറുവയൽ രാമന് രാഷ്ട്രപതി പദ്മശ്രീ സമ്മാനിച്ചു
Next post ബഹുസ്വരതാ സന്ദേശവുമായി ഹാഥ് സേ ഹാഥ് ജോഡോ യജ്ഞം തുടങ്ങി.
Close

Thank you for visiting Malayalanad.in