കൊലക്കേസ് പ്രതി പോലീസ് സ്റ്റേഷനിൽ ആത്മഹത്യക്ക് ശ്രമിച്ചു

.
ബത്തേരി:തമിഴ്നാട് അമ്പലമൂലയിൽ മൂന്ന് പേരെ കൊന്ന കേസിൽ പ്രതിയായ യുവാവ് ബത്തേരി പോലീസ് സ്റ്റേഷനിൽ ആത്മഹത്യക്ക് ശ്രമിച്ചു.
അമ്പലവയൽ റിസോർട്ട് പീഡനക്കേസിലെ പ്രതി ലെനിനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
കാമുകിയെ വധിക്കാൻ ശ്രമിക്കുന്നതിനിടെ അച്ഛൻ, അമ്മ, അമ്മൂമ്മ എന്നിവരെ കൊന്ന കേസിലും പ്രതിയാണ്.
സുൽത്താൻബത്തേരി പോലീസ് സ്റ്റേഷനിലാണ് പീഡനക്കേസിൽ അറസ്റ്റിലായ പ്രതിയുടെ ആത്മഹത്യാശ്രമം നടന്നത്.
.
പോലീസ് സ്റ്റേഷനിലെ അലമാരയുടെ ചില്ലിൽ സ്വയം തല ഇടിക്കുകയായിരുന്നു.
ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.
വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ പോലീസ് പീഡിപ്പിക്കുന്നുവെന്ന് പ്രതി മാധ്യമങ്ങളോട് വിളിച്ച് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post `ഛായാമുഖി 2023 ‘ : വനിതാ സംരംഭക പ്രദർശനം ഏപ്രിൽ 5 മുതൽ കൽപ്പറ്റയിൽ.
Next post ഗ്യാസ് വില വർദ്ധനവിനെതിരെ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ടെലഫോൺ എക്സ്ചേഞ്ച് മാർച്ച് നടത്തി
Close

Thank you for visiting Malayalanad.in