വയനാട് ചുരത്തിൽ ഇന്നും വാഹനാപകടം

. കൽപ്പറ്റ: വയനാട് ചുരത്തിൽ ഇന്നും വാഹനാപകടം ചരക്ക് ലോറി നിയന്ത്രണം വിട്ടു.ആർക്കും പരിക്കില്ല. ആറാം വളവിലാണ് ലോഡ് കയറ്റി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത് .ഇന്നലെ വൈകുന്നേരം കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ചും അപകടമുണ്ടായിരുന്നു. ഇന്നലത്തെ അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. പനമരം സ്വദേശികളായ അബ്ദുൽനാസർ, അബ്ദുൽസലാം, ഫാത്തിമ, ആമിന എന്നിവർക്കാണ് പരിക്ക്. ഇവരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകുന്നേരം അഞ്ചരയോടെയായിരുന്നു അപകടം.

Leave a Reply

Your email address will not be published. Required fields are marked *

Previous post നബാർഡും ഉറവും ചേർന്ന് നടത്തുന്ന മുളകൃഷി പഠന – സന്ദർശന പരിപാടി 22-ന്
Next post വൈദ്യുതിപോസ്റ്റ് വാഹനത്തിൽ കയറ്റുന്നതിനിടെ ദേഹത്ത് വീണ് കെ.എസ്.ഇ.ബി കരാർ തൊഴിലാളിക്ക് ദാരുണാന്ത്യം.
Close

Thank you for visiting Malayalanad.in