നബാർഡും ഉറവും ചേർന്ന് നടത്തുന്ന മുളകൃഷി പഠന – സന്ദർശന പരിപാടി 22-ന്


കൽപ്പറ്റ:
മുളകൃഷി – പരിസ്ഥിതിക്കും സുസ്ഥിര വരുമാനത്തിനും എന്ന വിഷയത്തിൽ നബാർഡ് – ലൈവ്ലിഹുഡ് & എന്റർപ്രൈസ് ഡെവലപ്മെന്റ് പദ്ധതിയുടെ ഭാഗമായി
ഓറിയന്റേഷൻ പ്രോഗ്രാമും എക്സ്പോഷർ വിസിറ്റും നടത്തും.
ഉറവ് നാടൻ ശാസ്ത്ര സാങ്കേതിക വിദ്യാ പഠനകേന്ദ്രം നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്മെന്റിന്റെ (NABARD) സഹായത്തോടെ നടപ്പിലാക്കുന്ന ലൈവ്ലിഹുഡ് & എന്റർപ്രൈസ് ഡെവലപ്മെന്റ്’ പദ്ധതി മുഖേന വയനാട് ജില്ലയിലെ തല്പരരായവർക്ക് മുളം കൃഷി, ശാസ്ത്രീയ പരിപാലനം, വിളവെടുപ്പ് എന്നിവയിലെല്ലാം വിദക്ത പരിശീലന പരിപാടികൾ നടത്തുന്നു.
പദ്ധതിയുടെ ഭാഗമായി മാർച്ച് 22 ബുധനാഴ്ച്ച, കാലത്ത് 10.30-ന് തൃക്കൈപ്പെറ്റ ഉറവിൽ വെച്ച് സംഘടിപ്പിക്കുന്ന ഓറിയന്റേഷൻ പ്രോഗ്രാമിലേക്കും & എക്സ്പോഷർ വിസിറ്റിലേക്കും വയനാട് ജില്ലയിലെ തല്പര്യമുള്ളവർക്ക് പങ്കെടുക്കാം. നബാർഡ്, വയനാട് ജില്ലാ ഡി.ഡി.എം. വി.ജിഷ പദ്ധതി വിശദീകരണം നടത്തും. ഉറവിന്റെ പ്രസിഡന്റും, കേരള വനഗവേഷണ സ്ഥാപനത്തിലെ റിട്ടയേർഡ് ചീഫ് സയന്റിസ്റ്റുമായ, ഡോ. കെ.കെ. സീതാലക്ഷ്മി, ഉറവിന്റെ ട്രസ്റ്റി & സി.ഇ.ഒ, ടോണി പോൾ, ഉറവിന്റെ ട്രസ്റ്റിയും നഴ്സറി വിഭാഗം മേധാവിയുമായ ഡോ. അബ്ദുള്ളക്കുട്ടി എ.കെ. എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു.
മുളയുടെ പാരിസ്ഥിതിക പ്രാധാന്യങ്ങൾ കണക്കിലെടുത്തും, ആധുനിക വ്യാവസായിക നിർമ്മാണ മേഖലകളിൽ മുളയുടെ വൈവിധ്യമാർന്ന ഉപയോഗങ്ങൾ കണക്കിലെടുത്തുമാണ് പ്രസ്തുത പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. മുളംകൃഷിയിൽ തല്പരരായ, അനുയോജ്യമായ ഭൂമി സ്വന്തമായുള്ള വയനാട് ജില്ലയിലെ തല്പരരായ ചെറുകിട കർഷകർക്ക് വാണിജ്യ പ്രാധാന്യമുള്ള മുള തൈകൾ ലഭ്യ മാക്കുവാനുള്ള സൗകര്യവും പദ്ധതിയുടെ ഭാഗമായി ചെയ്തിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് ഉറവ് നാടൻ ശാസ്ത്ര സാങ്കേതിക വിദ്യാ പഠന കേന്ദ്രം, തൃക്കൈപ്പറ്റ പി.ഓ., വയനാട്, കേരളം – 673577 ഫോൺ: 7902793203, 8089412002, 7902748293

Leave a Reply

Your email address will not be published. Required fields are marked *

Previous post റിട്ടയർഡ് അധ്യാപകനും അഭിനേതാവുമായ മാനിക്കൽ ജോസഫ് മാസ്റ്റർ നിര്യാതനായി
Next post വയനാട് ചുരത്തിൽ ഇന്നും വാഹനാപകടം
Close

Thank you for visiting Malayalanad.in