സാന്ത്വനഭവനം പദ്ധതിയുടെ ഉദ്ഘാടനവും 14 വീടുകളുടെ താക്കോൽ ദാനവും നാളെ ( ചൊവ്വാഴ്ച)

കൽപ്പറ്റ: ബാംഗ്ലൂർ കേരള സമാജം സാന്ത്വനഭവനം പദ്ധതിയുടെ ഉദ്ഘാടനവും 14 വീടുകളുടെ താക്കോൽ ദാനവും നാളെ രാവിലെ 10 മണിക്ക് നടക്കും. വയനാട് കല്പറ്റ മുട്ടിൽ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി രാഹുൽ ഗാന്ധി എം പി ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

2019 ലെ കാലവർഷക്കെടുതിയിൽ വീടുകൾ നഷ്ടപ്പെട്ട വയനാട് ജില്ലയിലെ കൽപ്പറ്റ മുട്ടിൽ പഞ്ചായത്തിൽ ഉള്ള പതിനാല് കുടുംബങ്ങൾക്കാണ് കേരള സമാജം സാന്ത്വന ഭവനം പദ്ധതിയിലൂടെ വിടുകൾ നിർമ്മിച്ച് നൽകിയത്. നിർധനരായ കുടുംബങ്ങൾക്ക് വിടുകൾ വച്ച് നൽകാനാണ് കേരള സമാജം സാന്ത്വന പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
1940 ൽ ബാംഗ്ലൂരിൽ രൂപീകൃതമായ മലയാളികളുടെ ആദ്യത്തെ സംഘടനയാണ് കേരള സമാജം. വിദ്യഭ്യാസരംഗത്തും കാരുണ്യ സാംസ്കാരിക രംഗത്തും മൂന്നിൽ നിൽക്കുന്ന പ്രസ്ഥാനമാണ് കേരള സമാജം. 12 വിദ്യഭ്യാസ സ്ഥാപനങ്ങളും ഐ എ എസ് അക്കാദമിയും പ്രവർത്തിക്കുന്നു കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ അക്കാദമിയിൽ നിന്നും 140 പേർക്ക് സിവിൽ സർവീസ് ലഭിച്ചിട്ടുണ്ട്. സമാജത്തിനു കീഴിൽ 4 ആംബുലൻസ് സർവിസുകളും . ഡയാലിസിസ് യൂണിറ്റുകളും പ്രവർത്തിക്കുന്നുണ്ട് .
നാളെ നടക്കുന്ന ചടങ്ങിൽ
കേരള സമാജം പ്രസിഡന്റ് സി പി രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും. കെ സി വേണുഗോപാൽ എം പി എം എൽ എ മാരായ ടി സിദ്ദിഖ്, ഐ സി ബാലകൃഷ്ണൻ, ഒ. ആർ. കേളു, മുൻ എം എൽ എ മാരായ എൻ. ഡി. അപ്പച്ചൻ, സി കെ ശശീന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, ബ്ളോക് പഞ്ചായത്ത് പ്രസിഡണ്ട് നസീമ ടീച്ചർ, മുട്ടിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ മങ്ങാടൻ കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് ബാബുരാജ് തുടങ്ങിയവർ സംബന്ധിക്കും.
സാന്ത്വന ഭവനം ആദ്യ വീടിന്റെ തറക്കല്ലിടൽ കർമം മുൻ വയനാട് കലക്ടർ ഡോ. അദീല അബ്ദുള്ളയും കെട്ടിട നിർമാണത്തിന്റെ ഉദ്ഘാടനം സുൽത്താൻബത്തേരി എം.എൽ.എ. ഐ. .സി.ബാലകൃഷ്ണനുമാണ് നിർവഹിച്ചത്. കൊറോണ കാരണം നിർമ്മാണ പ്രവർത്തനങ്ങൾ കുറെനാൾ തടസപ്പെട്ടിരുന്നു. കൽപ്പറ്റ ഫ്രണ്ട്സ് ക്രിയേറ്റീവ് മൂവ്മെന്റിൻ്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.
ജനറൽ സെക്രട്ടറി റജികുമാർ, വൈസ് പ്രസിഡന്റ് വി കെ സുധീഷ്, ട്രഷറർ പി വി എൻ ബാലകൃഷ്ണൻ, ഒ കെ അനിൽ കുമാർ എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഐക്ക ട്രേഡ് എക്സ്പോ ഏപ്രിൽ 26 മുതൽ കൽപ്പറ്റയിൽ: ലോഗോ പ്രകാശനം ചെയ്തു.
Next post റിട്ടയർഡ് അധ്യാപകനും അഭിനേതാവുമായ മാനിക്കൽ ജോസഫ് മാസ്റ്റർ നിര്യാതനായി
Close

Thank you for visiting Malayalanad.in