ഐക്ക ട്രേഡ് എക്സ്പോ ഏപ്രിൽ 26 മുതൽ കൽപ്പറ്റയിൽ: ലോഗോ പ്രകാശനം ചെയ്തു.

കൽപ്പറ്റ: ഏപ്രിൽ 26- മുതൽ കൽപ്പറ്റ ഫ്ളവർ ഷോ ഗ്രൗണ്ടിൽ നടക്കുന്ന ട്രേഡ് എക്സ്പോയുടെ ലോഗോ പ്രകാശനം ചെയ്തു. കലക്ടറുടെ ചേമ്പറിൽ വയനാട് ജില്ലാ കലക്ടർ ഡോ.രേണു രാജ് പ്രകാശനം നിർവ്വഹിച്ചു.
ഇൻ്റീരിയർ എക്സ്റ്റീരിയർ കൺസൾട്ടൻ്റസ് ആൻ്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ ഐക്കയുടെ നേതൃത്വത്തിൽ ഏപ്രിൽ 26 – മുതൽ 30 വരെ കൽപ്പറ്റ ഫ്ളവർഷോ ഗ്രൗണ്ടിലാണ് ട്രേഡ് എക്സ്പോ നടക്കുന്നത്. ലോഗോ പ്രകാശന ചടങ്ങിൽ ഐക്ക പ്രസിഡണ്ട് മുനീർ ആച്ചിക്കുളം , വൈസ് പ്രസിഡണ്ട് ജിൻസ് ഫാൻ്റസി, രക്ഷാധികാരി പി.കെ. സുരേഷ്, സെക്രട്ടറി ജുബിൻ ജോസ്, ചെയർമാൻ കെ.പി. ഷമീൽ, ട്രഷറർ ഷമേജ് സുരേന്ദ്രൻ, , ജോയിൻ്റ് സെക്രട്ടറി നിഷാദ്, പ്രേംജിത്ത്, അഷ്ക്കർ, റഷീദ്, ജിൻസ്, റെജിനാസ് എന്നിവർ പങ്കെടുത്തു..

Leave a Reply

Your email address will not be published. Required fields are marked *

Previous post മുത്തങ്ങ ചെക്ക് പോസ്റ്റിൽ കഞ്ചാവുമായി യുവാവ് പിടിയിൽ
Next post സാന്ത്വനഭവനം പദ്ധതിയുടെ ഉദ്ഘാടനവും 14 വീടുകളുടെ താക്കോൽ ദാനവും നാളെ ( ചൊവ്വാഴ്ച)
Close

Thank you for visiting Malayalanad.in